എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ, വയനാട് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി.

കല്പറ്റ: പ്രകൃതിദുരന്തമൂലം ഭവനങ്ങൾ നഷ്ടപ്പെട്ട വയനാട് ജില്ലയിലെ 20 കുടുംബങ്ങൾക്ക് എറണാകുളം ജില്ലയിലെ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട് വച്ചു നൽകും.
ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിന്റെ സഹകരണത്തോടെ കല്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിൽ കണ്ടെത്തിയ ഒരേക്കരിന് മുകളിലുള്ള ഭൂമിയിലാണ് വീടുകൾ നിർമിച്ചു നൽക്കുന്നത്. നാസർ മനുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അബ്ദുൽ ലത്തീഫ് അഹ്സനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് കൂട്ടായ്മ വർക്കിങ് ചെയർമാൻ ഷരീഫ് പുത്തൻപുര പദ്ധതി പ്രദേശത്ത് കുറ്റിയടിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. കോട്ടത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. റനീഷ്., വാർഡ് മെമ്പർ ആന്റണി വി..ജെ. , സി.പി.ഐ.എം കോട്ടത്തറ ഏരിയ കമ്മിറ്റി സെക്രട്ടറി വി.എൻ. ഉണ്ണികൃഷ്ണൻ, കോൺഗ്രസ് കോട്ടത്തറ പഞ്ചായത്ത്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സി.സി. തങ്കൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജുനൈദ് കൈപ്പാണി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ കെ. കെ. അഹമ്മദ്‌ ഹാജി, അബ്ദുൽ ഹാജി കല്പറ്റ മഹല്ല് കൂട്ടായ്മ വൈസ് ചെയർമാൻമാരായ കെ.എ.അലിക്കുഞ് വല്ലം, കെ.കെ.ഇബ്രാഹിം, ജനറൽ സെക്രട്ടറി സി.കെ.അമീൻ, ചീഫ് കോർഡിനേറ്റർ ടി.എ.മുജീബ് റഹ്മാൻ, താഞ്ഞിലോട് മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സൈനുദ്ധീൻ, മഹല്ല് കൂട്ടായ്മ ജില്ലാ സെക്രട്ടറിമാരായ എം.എം.നദിർഷാ തോട്ടക്കാട്ടുകര, പി.എ. നാദിർഷ കൊടികുത്തുമല, കെ.ബി. കാസിം പട്ടാളം, അബ്ദുൽ ജമാൽ ഏലൂക്കര, മഹല്ല് കൂട്ടായ്മ സെക്രട്ടേറിയേറ്റ് അംഗങ്ങളായ മുഹമ്മദ്‌ കുഞ്ഞ് തോട്ടക്കാട്ടുകര, ബഷീർ തോട്ടക്കാട്ടുകര, നാസർ കുപ്പശ്ശേരി, അൻവർ ഫിറോസ്, നൂറുദ്ധീൻ എറണാകുളം, ഷരീഫ് കുറുപ്പാലി, ഷബീർ കുറ്റിക്കാട്ടുകര, അജാസ് കാലടി, അൻസിൽ പാടത്താൻ, നിസാർ മുനമ്പം, റഷീദ് ചെമ്പരത്തുകുന്ന്, ഷിഹാബ് ചലിക്കവട്ടം. ജീവകാരുണ്യ പ്രവർത്തകരായ സൈറൂഫ് പട്ടാമ്പി, ഷബ്‌ന കല്പറ്റ, റഷീദ് നീലാംബരി, ജാഫർ കല്പറ്റ, ഷംസീർ, സലിം മേപ്പാടി, മുജീബ് കാട്ടിയത്, മുനീർ, പ്രമോദ്, തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനന്തവാടി വി.എച്ച്.എസ്.ഇ . എൻ. എസ്.എസ്. യൂണിറ്റ് “ഹെയർഡൊണേഷൻ ഡ്രൈവ്’ നടത്തി
Next post വയനാട് പുനരധിവാസം വേഗത്തിലാക്കണം അവ്യക്തതകൾ പരിഹരിക്കണം: വെൽഫെയർ പാർട്ടി
Close

Thank you for visiting Malayalanad.in