സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകുന്നത് ബാധ്യതയാണ് എന്ന പ്രചരണം ശരിയല്ല : ഇ.ജെ.ബാബു.

കൽപ്പറ്റ: -ജനങ്ങളുടെ സുരക്ഷയും , ആരോഗ്യ ക്ഷേമവും , വിദ്യാഭ്യാസവും ,തുടങ്ങി സുസ്ഥിരമായ വികസനം ഉറപ്പുവരുത്താനുള്ള സർക്കാർ നയം നടപ്പിലാക്കുന്നവരാണ് സർക്കാർ ജീവനക്കാർ . ആ സർക്കാർ ജീവനകാർക്ക് നൽകുന്ന ശബളം ബാധ്യതയാണ് എന്ന് ചില കോണുകളിൽ നിന്നും ഉയരുന്ന പ്രചാരണം ശരിയല്ലാ, ആയത്എതിർക്കപെടേണ്ടതാണ് എന്ന് ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു. 1973 ൽ കേരളത്തിൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് എല്ലാ അഞ്ചുവർഷങ്ങളിലും ശമ്പള പരിഷ്കരണം അനുവദിച്ച് വരുന്നതാണ് . അതനുസരിച്ച് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് 2024 ജൂലൈ 1 ന് പുതിയ ശമ്പള പരിഷ്കരണം അനുവദിക്കേണ്ടതാണ്. 11-ാം ശമ്പള പരിഷ്കരണ കുടിശികയും ഇതുവരെയായും ജീവനക്കാർക്ക് അനുവദിച്ചിട്ടില്ല. ക്ഷാമബത്ത കുടിശകയാണ് . ഈ സാഹചര്യത്തിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ തടഞ്ഞ് വെക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും പുന:സ്ഥാപിക്കണമെന്നും ,സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ജയപ്രകാശ് എം.പി അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ചെയർമാൻ കെ.പി ഗോപകുമാർ സംഘടനാ റിപോർട്ട് അവതരിപ്പിച്ചു .സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായൺ കുഞ്ഞി കണ്ണോത്ത് , എസ്.പി സുമോദ് , സംസ്ഥാന കമ്മിറ്റി അംഗം കെ.എ പ്രേംജിത്ത് , സംസ്ഥാന കൗൺസിൽ അംഗം സുധാകരൻ കെ.ആർ , ട്രഷറർ ആർ. ശ്രീനു , റഷീദ പി.പി , രേഖാ സി.എം , കെ. ഷമീർ , സുനിൽ മോൻ റ്റി.ഡി, സ്വഗത സംഘം ജനറൽ കൺവീനർ പ്രജിത്ത് കെ.ബി എന്നിവർ സംസാരിച്ചു . ജോയിൻ്റ് സെക്രട്ടറി സുജിത്ത് കുമാർ പി.പി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നൂതന സംവിധാനങ്ങളോടെയുള്ള ഡി ലെവൽ ആംബുലൻസുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Next post വില്‍പ്പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയില്‍
Close

Thank you for visiting Malayalanad.in