മാനന്തവാടി: മാനന്തവാടി ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങിൽ വിഎസ് സൂരജ് എം.ജെ.എഫ് മുഖ്യാതിഥിയായിരുന്നു. പ്രസിഡൻ്റ് ഷിബു തോമസ് അധ്യക്ഷത വഹി ച്ചു. ഡിസ്ട്രിക്ട് ചെയർമാൻ ജേക്കബ് വർക്കി, റീജണൽ ചെയർമാൻ ജോൺസൺ പി.എൽ,സോൺ ചെയർമാൻ മനോജ് ജോസഫ്,ജിൻസ് ഫാൻറസി, അഡ്വ. ബാബു സിറിയക്ക്, ഉണ്ണികൃഷ്ണൻ, അഡ്വ. വിജയ് ഐസക്ക് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷിബു തോമസ് (പ്രസിഡൻറ്),ജിൻസ് ഫാൻ്റസി (സെക്രട്ടറി), ഉണ്ണികൃഷ്ണൻ (ട്രഷറർ).