.
കണിയാമ്പറ്റ:എസ്.എസ്.എഫ് സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റയിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു.സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സാഹിത്യസംഗമങ്ങൾ കൗമാരങ്ങളെ സക്രിയവും സജീവവുമാക്കുമെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. വിവിധ വേദികളിലായി നൂറിലധികം വിദ്യാർഥികൾ വ്യത്യസ്ത മത്സര ഇനങ്ങളിൽ മാറ്റുരച്ചു. അജിനാസ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഹബീബ് സഖാഫി, ഫായിസ് അസ്ഹരി, എ.മുഹ്സിൻ മൈലാടി, റഹീം കെ, ഹസീബ് കെ തുടങ്ങിയവർ സംസാരിച്ചു.