കൽപ്പറ്റ: പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കുക, വയനാടിനോടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിരന്തര അവഗണന അവസാനിപ്പിക്കുക, മുടങ്ങിക്കിടക്കുന്ന ഇ- ഗ്രാൻഡ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വയനാട് ഉൾപ്പടെ മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എസ് എഫ് നേരത്തെ തന്നെ പ്രക്ഷോഭത്തിൽ ആയിരുന്നു അവസാന അലോട്ട്മെൻറ് കഴിഞ്ഞിട്ടും നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിട്ടില്ല ഈ സാഹചര്യത്തിലാണ് കെഎസ്യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത് 12 മണിയോടെ ആരംഭിച്ച മാർച്ച് കവാടത്തിനു മുമ്പിൽ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു സമരം െഎസ്യു ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് ഗൗതം ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു ഒരു മണിയോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള വരെയാണ് അറസ്റ്റ് ചെയ്തത് ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം കൈകൊണ്ട് ഇല്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കെഎസ്യു ഭാരവാഹികൾ പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് ഹർഷൽ തോമട്ടുച്ചാൽ, രോഹിത് ശശി, മെൽ എലിസബത്ത്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അനന്തപദ്നാഭൻ, ബേസിൽ സാബു, അസ്ലം ഷേർഖാൻ, റിദു സുൽത്താന, ബേസിൽ കോട്ടത്തറ യാസീൻ പഞ്ചാര, തുടങ്ങിയവർ നേതൃത്വം നൽകി.
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...