നാളെ അന്താരാഷ്ട്ര ഒളിമ്പിക് ഡേ: വയനാട്ടിൽ ഒളിമ്പിക് ഡേ റൺ നടത്തി.

കൽപറ്റ:അന്താരാഷ്ട്ര ഒളിമ്പിക് ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലും, ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു. 9 മണിക്ക് കൽപ്പറ്റ കാനറാ ബാങ്ക് പരിസരത്തു നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് അവസാനിച്ചു. ഒളിമ്പിക് ഡേ റണ്ണിൽ രാഷ്ട്രീയ- സാംസ്‌കാരിക- സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജന സംഘടന പ്രവർത്തകർ, കായിക സംഘടനകൾ, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ഫ്ലാഗ് ഓഫ്ചെയ്തു. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യധാർഡ്യം പങ്കെടുപ്പിച്ച് പൊതുജനങ്ങൾക്കായി സ്ഥാപിച്ച സെൽഫി കോർണറിൻ്റെ ഉത്ഘാടനം ഒളിമ്പ്യൻ ടി. ഗോപി ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. റഫീഖ്. അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി പത്മകുമാർ, ഭരണസമിതി അംഗങ്ങളായഎഡി ജോൺ പി.കെ അയ്യൂബ്, വിജയി ടീച്ചർ സാജിദ് എൻ.സി, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സതീഷ് കുമാർ.ടി, കളരി അസോസിയേഷൻ പ്രതിനിധികുട്ടികൃഷ്ണ കുരുക്കൾ, കരാട്ടേ അസോസിയേഷൻ പ്രസിഡണ്ട്ഷിബു കുറുമ്പേ മഠം, അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, വുഷു അസോസിയേഷൻ സെക്രട്ടറി, യോഗ അസോസിയേഷൻ സെക്രട്ടറി എം. സൈത് , ടെന്നിര ഷറഫുദ്ധീൻ, ടെന്നി കോയ്റ്റ് അസോസിയേഷൻ സെക്രട്ടറി ലൂയിസ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ഥിരസൗഖ്യം ജീവിതത്തിന്റെ മുലധനം:ജുനൈദ് കൈപ്പാണി.
Next post വിവരാവകാശ നിയമം: രേഖാ പകര്‍പ്പുകള്‍ക്ക് ഒറിജിനലിന്റെ ഫീസ് വാങ്ങരുത്-വിവരാവകാശ കമ്മീഷണര്‍.
Close

Thank you for visiting Malayalanad.in