പത്രസ്വാതന്ത്ര്യത്തിനെതിരേയുള്ള നിയമങ്ങൾ പിൻവലിക്കണം:ജുനൈദ് കൈപ്പാണി

കോഴിക്കോട്: പത്രസ്വാതന്ത്ര്യം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ പിൻവലിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് ഇന്ത്യൻ സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ്‌ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പ്രസ്സ് ലൈവ് ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (പി. എ. ജെ. ആർ) കോഴിക്കോട് മാവൂരിൽ സംഘടിപ്പിച്ച സംസ്ഥാന തല പുരസ്കാരദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ: സി.കെ ഷമീം അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി. കെ നാണു ഉദ്ഘാടനം ചെയ്തു. അഡ്വ: പി.ടി.എ റഹീം എം.എൽ.എ പുരസ്‌കാര ദാനം നിർവഹിച്ചു. ഡോ:കെ.റിയാസ് ആമുഖ പ്രസംഗം നടത്തി.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കു പകരം പ്രക്ഷേപണ,ഡിജിറ്റൽ മാധ്യമങ്ങൾ ഉൾപ്പെടുന്ന സംവിധാനം കൊണ്ടുവര ണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. പത്രപ്രവർത്തകരുടെ നിലവിലുള്ള സേവനവ്യവസ്ഥകൾ സംബന്ധിച്ചുള്ള നിയമങ്ങൾ നിലനിർത്തണം. 2023-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റാ പ്രൊട്ടക്ഷൻ നിയമം, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കൽസ് നിയമം, ഇൻഫർമേഷൻ ടെക്നോളജി ഭേദഗതി ചട്ടങ്ങൾ എന്നിവ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളവയാ ണെന്ന് ജുനൈദ് കൈപ്പാണി കുറ്റപ്പെടുത്തി.
അറിയാനുള്ള പൗരന്മാരുടെ അവകാശത്തിന്മേലുള്ള നിയന്ത്രണങ്ങൾ ആശങ്കയുണ്ടാക്കുന്നു. ഇത്തരം അവകാശങ്ങൾ ചവിട്ടി മെതിക്കുന്നില്ലെന്ന് സർക്കാരുകൾ ഉറപ്പാക്കണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം മാത്രം : മന്ത്രി എ കെ ശശീന്ദ്രൻ.
Next post മലയാളം ഏഴാം തരത്തിലെ പുതിയ പാഠപുസ്തകത്തില്‍ ഇത്തവണ പഠിക്കാനുണ്ട് മണ്ണിന്റെ മണമുള്ള ചെറുവയൽ രാമട്ടൻറെ കഥ
Close

Thank you for visiting Malayalanad.in