ലോകപ്രശസ്ത വന്യജീവി ശാസ്ത്ര കാരനും വന്യജീവി സംരക്ഷകനുമായ എ.ജെ.ടി.ജോൺ സിങിൻ്റെ നിര്യാണത്തിൽ വയനാട് പ്രകൃതിസംരക്ഷണ സമിതി അനുശോചിച്ചു

എ.ജെ.ടി.ജോൺ സിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചനം.
ലോകപ്രശസ്ത വന്യജീവി ശാസ്ത്ര കാരനും വന്യജീവി സംരക്ഷകനുമായ എ.ജെ.ടി.ജോൺ സിങിൻ്റെ നിര്യാണത്തിൽ വയനാട് പ്രകൃതിസംരക്ഷണ സമിതി അനുശോചിച്ചു.രാജ്യത്തെ വന്യജീവി സംരക്ഷണത്തിന് അദ്ദേഹം അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലും ഇന്ത്യയിലെ മറ്റു വന്യജീവി ആവാസ കേന്ദ്രങ്ങളിലും ഉടനീളം സഞ്ചരിച്ച് ഗവേഷണവും പoനവും നടത്തിയിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനായി നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് കേന്ദ്ര സർക്കാറിന്ന് സമർപ്പിച്ചത് ജോൺ സിങാണ്. വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ സേവ് നെല്ലിയാംപതി ക്യാമ്പയിന്ന് നേതൃത്വം നൽകിയതും ജോൺ സിങ്ങാണ്. വന്യ ജീവി സംരക്ഷണം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ വിയോഗം നികത്താനാവാത്ത വിടവാണെന്ന് സമിതിയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു. സമിതി യോഗത്തിൽ എൻ.ബാദുഷ അദ്ധ്യക്ഷൻ.തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, എ.വി.മനോജ്, പി.എം.സുരേഷ് പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post യാസ് ഫുട്‌ബോള്‍ അക്കാദമി സമ്മര്‍ ക്യാംപ് സമാപിച്ചു
Next post അസോസിയേഷന്‍ ഓഫ് ഫുഡ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് ഇന്ത്യാ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു.
Close

Thank you for visiting Malayalanad.in