കമ്പളക്കാട്. കമ്പളക്കാട് യാസ് ഫുട്ബോള്‍ അക്കാദമിയുടെ സമ്മര്‍ കോച്ചിംഗ് ക്യാംപ് സമാപിച്ചു. പനമരം ഫിറ്റ്കാസ ടര്‍ഫില്‍ സമാപന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. റെഗുലര്‍ ക്യാംപ് പ്രഖ്യാപനം ഫുട് ബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ റഫീഖ് നിര്‍വഹിച്ചു. ഫുട്ബോള്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി ബിനു തോമസ് മുഖ്യാതിഥിയായി. റഫറീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി സന്തോഷ് ആശംസ നേര്‍ന്നു. യാസ് ക്ലബ് വൈസ് പ്രസിഡന്റ് സമീര്‍ കോരന്‍കുന്നന്‍ ചടങ്ങില്‍ അധ്യക്ഷനായി. സെക്രട്ടറി ഷൈജല്‍ കുന്നത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സഹറത്ത് പത്തായക്കോടന്‍ നന്ദിയും പറഞ്ഞു. പരിശീലകര്‍ക്കുള്ള ഉപഹാരം അബ്ദുല്‍ ഗഫൂര്‍ കാട്ടി, കെ റഫീഖ്, ബിനു തോമസ്, സന്തോഷ്, സമീര്‍ കോരന്‍കുന്നന്‍, സഹറത്ത് പത്തായക്കോടന്‍ എന്നിവര്‍ സമ്മാനിച്ചു. കുട്ടികള്‍ക്കുള്ള ട്രോഫിയും മെഡലും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടിയും കൈരളി ചാനല്‍ സീനിയര്‍ കറസ്പോണ്ടന്റ് കെ.ആര് അനൂപ് എന്നിവര്‍ നല്കി. ഒന്നര മാസത്തോളം നീണ്ട സമ്മര്‍ ക്യാംപില്‍ 188 കുട്ടികളാണ് പരിശീലനം നേടിയത്. അഞ്ച് വയസ് മുതല്‍ 15 വയസ് വരെയുള്ള കുട്ടികളാണ് ക്യാംപില്‍ പങ്കെടുത്തത്.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...