ലോക ക്ഷീരദിനം മാനന്തവാടി ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ വിപുലമായി സംഘടിപ്പിച്ചു

.
മാനന്തവാടി. ജൂൺ 1 ലോക ക്ഷീര ദിനം മാനന്തവാടി ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ വിപുലമായി ആഘോഷിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര വികസന ഓഫീസർ ശ്രീലേഖ എൻ.എസ്‌ സ്വാഗതം ആശംസിച്ചു. ഡയറി ഫാം ഇസ്ട്രക്ടർ ഗിരീഷ് റ്റി.എ, അർജ്ജുൻ കെ.പി എന്നിവർ ആശംസകൾ അർപ്പിച്ചു.ബോക്ക് പ്രസിഡൻ്റ് പതാക ഉയർത്തുകയും ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു. സീനിയർ ക്ലാർക്ക് റോഷ്നി കെ.പി ക്ഷീരദിന പ്രതിജ്ഞ ചൊല്ലുകയും പ്രസിഡൻറും മറ്റ് ജീവനക്കാരും ഏറ്റുചൊല്ലുകയും ചെയ്തു.തുടർന്ന് പാൽ ഉൽപ്പന്നം വിതരണം നടത്തുകയും ചെയ്തു. ” ഒത്തൊരുമിച്ച് ആഘോഷിക്കാം പോഷക സമൃദ്ധിയും സുസ്ഥിരതയും പാലിലൂടെ ” എന്ന ക്ഷീരദിന സന്ദേശം കർഷകരിലും ഉപഭോക്താക്കളിലും എത്തിച്ചു. ജോളി കെ.സി നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടികൾക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി
Next post വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
Close

Thank you for visiting Malayalanad.in