സംസ്ഥാന – ദേശീയ നെറ്റ് ബോൾ ദേശീയ താരങ്ങളെ ‘ നെറ്റ് ബോൾ അസോസിയേഷൻ ആദരിച്ചു

കൽപ്പറ്റ: നെറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ വിജയികളായ 43 ഓളം കായിക താരങ്ങളെ സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ആദരിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സലീം കടവൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം പത്മകുമാർ കായിക തരങ്ങളെ ആദരിച്ചു. നെറ്ബോൾ അസോസിയേഷൻ സെക്രട്ടറി ദീപ്തി സ്വാഗതം പറഞ്ഞു. സ്പോർട്സ് കൌൺസിൽ ഭരണ സമിതി അംഗങ്ങളായ കെ പി വിജയി, എ ഡി ജോൺ, എൻ സി സാജിദ്,നെറ്റ് ബോൾ ഭാരവാഹികളായ ശോഭ കെ, ഷീജ എൻ പി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *