കാന്തപുരത്തിന്റെ ആത്മകഥ ‘വിശ്വാസപൂർവ്വം ‘ബുക്കിങ് ക്യാമ്പയിൻ ആരംഭിച്ചു

കൽപ്പറ്റ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവ്വം’ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ, വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും ബുക്കിങ് കൂപ്പൺ ഏറ്റുവാങ്ങി നിർവ്വഹിച്ചു. കൽപ്പറ്റ പത്മപ്രഭ സ്മാരക ഗ്രന്ഥലയത്തിൽ നടന്ന ചടങ്ങിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്‌ ബഷീർ സഅദി നെടുങ്കരണ, ഉമർ സഖാഫി ചെതലയം, ലത്തീഫ് കാക്കവയൽ, ഡോ. ഇർഷാദ് മുഹമ്മദ്‌, ടി.വി രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓപ്പറേഷൻ ആഗ്; യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കൊലക്കേസിലെ പ്രതി അറസ്റ്റിൽ
Next post നവജാത ശിശു പരിപാലനത്തിലെ നൂതന ആശയങ്ങളും സാങ്കേതിക മുന്നേറ്റവും : സംസ്ഥാനതല ഏകദിന ശില്പശാല നടത്തി.
Close

Thank you for visiting Malayalanad.in