– പിടിയിലായത് 2021 ൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി
മേപ്പാടി: കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ കൂടി മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കടൽമാട് കമ്പാളകൊല്ലി, കൊച്ചുപുരക്കൽ വീട്ടിൽ വേട്ടാളൻ എന്ന അബിൻ കെ. ബോവസ്(29) നെയാണ് മേപ്പാടി പോലീസ് ഡാൻസഫ് സ്ക്വാഡിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ബത്തേരി മണിച്ചിറയിൽ വച്ചാണ് പിടികൂടിയത്. ഈ കേസിൽ മലപ്പുറം, കടമ്പോട്, ചാത്തൻചിറ വീറ്റിൽ ബാദുഷ(26), മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ്(29) എന്നിവരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. 2021 ൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ വളശ്ശേരി എന്ന സ്ഥലത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബിൻ.
05.05.2024 തിയ്യതി പുലർച്ചെ വടുവാഞ്ചൽ ടൗണിൽ വെച്ചാണ് സംഭവം. തോമ്മാട്ടുച്ചാൽ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതായി ആരോപിച്ച് എട്ടോളം ആളുകൾ ചേർന്ന് യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകളും വടികൊണ്ടും അതിക്രൂരമായി മർദിക്കുകയായിരുന്നു. കാറിന്റെ താക്കോൽ കവർന്നെടുക്കുകയും ചെയ്തു. തുടർന്ന്, വാഹനത്തിൽ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തിൽ കൊണ്ടുപോയി വീണ്ടും മർദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനത്തിൽ യുവാവിന്റെ കാൽപാദത്തിന്റെ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. എസ്.ഐമാരായ രജിത്ത്, ഹരീഷ്, സിപിഒ ഹാഫിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അബിനെ പിടികൂടിയത്.
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...