കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനം സർവ്വ മേഖലയെയും ബാധിച്ച ഇക്കാലത്ത് ജല സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഉലകം ചുറ്റുകയാണ് ഒരു വൃദ്ധൻ . തമിഴ്നാട് നാമക്കൽ സ്വദേശിയായ അൻപു ചാൾസാണ് കഴിഞ്ഞ പതിനാറ് വർഷത്തിലധികമായി സൈക്കിൾ സവാരി നടത്തുന്നത്. . 50 വയസ്സിൽ തുടങ്ങിയ യാത്രയ്ക്കിടയിൽ ലക്ഷക്കണക്കിനാളുകളോട് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചാണ് സംവദിച്ചത് . അൻപു ചാൾസ് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എംഎ ബിരുദധാരിയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കൊൽക്കത്ത, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ 22 സംസ്ഥാനങ്ങൾ സന്ദർശിച്ചു. പാക്കിസ്ഥാൻ അതിർത്തി വരെയും എത്തി. . ഇതിനിടെ കോവിഡ് കാലത്ത് 2 വർഷത്തിൽ കൂടുതൽ സഞ്ചാരം നിർത്തിവച്ചു… അവിവാഹിതനാണ് അൻപു ചാൾസ്. പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ജല സംരക്ഷണത്തിൻ്റെയും പ്രാധാന്യമാണു ജനങ്ങളോട് പങ്കുവെക്കുന്നത് .. ദിവസവും 15 മുതൽ 20 കിലോമീറ്റർ വരെയാണു സൈക്കിൾ യാത്ര. കൂടെ കൊണ്ടു നടക്കുന്ന താൽക്കാലിക ടെന്റിലാണ് വിശ്രമം. സന്ദർശിക്കുന്ന സ്കൂളുകളിൽ നിന്നു അധ്യാപകരും നാട്ടുകാരും നൽകുന്ന ഭക്ഷണവും പണവും കൊണ്ടാണു ചെലവു കഴിയുന്നത്. 67 വയസ്സായതിനാൽ സൈക്കിൾ ചവിട്ടിയുള്ള സഞ്ചാരം ഇനി പ്രയാസമാണ്. 5 ദിവസമായി വയനാട്ടിൽ സഞ്ചരിക്കുന്നു. വയനാട്ടിലെ സന്ദർശനം കഴിഞ്ഞാൽ നേരെ തമിഴ്നാട്ടിലേക്കു തിരിച്ചുപോയി മുഖ്യമന്ത്രിയെ കണ്ടു ഒരു ഇലക്ട്രിക് സൈക്കിൾ സംഘടിപ്പിക്കണമെന്ന് അൻപു ചാൾസ് പറഞ്ഞു.
പുൽപ്പള്ളി : "ക്വാറികൾ വിഴുങ്ങുന്ന മുള്ളൻകൊല്ലി" എന്ന മാത്യഭൂമി വാർത്താ പരമ്പരയിലൂടെ പി രമേഷ് സ്മാരക പത്രപ്രവർത്തക പുരസ്കാരം നേടിയ മാതൃഭൂമി പുൽപ്പള്ളി ലേഖകൻ അരവിന്ദ് സി...
മന്നത്തിൻറെ പേര് എല്ലാകാലവും രാജ്യത്ത് സ്മരിക്കപ്പെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനും...
വാരാമ്പറ്റ : മയ്യത്ത് പരിപാലനത്തിനും മറ്റ് സന്നദ്ധ സേവനത്തിനും തയ്യാറായ വനിതകൾക്ക് പരിശീലനം നൽകി വനിതാലീഗ് വനിതാ ടീമിനെ നാടിന് സമർപ്പിച്ചു. സുനീറ ഉസ്മാൻ സ്വാഗതം പറഞ്ഞു...
. മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. മാനന്തവാടി: മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ...
കൽപ്പറ്റ :- കേരളത്തിലും പങ്കാളിത്ത പെൻഷൻ പിർവലിച്ച് സാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാകേന്ദ്രങ്ങളിൽ സ്റ്റേറ്റ് NPS എപ്ലോകീസ് കളക്ടീവ് കേരള ഉപവാസ സമരം സംഘടിപ്പിച്ചു....
മൊതക്കര ജി.എൽ പി.എസ് മൊതക്കരയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. . പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. സിഗ്നേച്ചർ ക്യാമ്പയിൻ പ്രധാനാധ്യാപകൻ...