പോക്സോ കേസിൽ പ്രതിക്ക് 61 വർഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൽപ്പറ്റ അതിവേഗ പോക്സോ കോടതി. ഇരയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയായി. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിലാണ് വിധി.മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാർമ്മൽ കുന്ന് കോളനിയിലെ കേശവൻ്റെ മകൻ കൃഷ്ണ (29) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് (പോക്സോ ) കോടതി ജഡ്ജി കെ.ആർ.സുനിൽകുമാർ ശിക്ഷ വിധിച്ചത് . മൂന്ന് വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും പോക്സോ നിയമം വകുപ്പ് 5 എൻ. പ്രകാരം ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. ഇതു കൂടാതെ ഡി.എൽ.എസ്.എ. പ്രകാരം ഇരക്ക് നഷ്ടപരിഹാരം നൽകാനും വിധിയായിട്ടുണ്ട് . 2022-ൽ മേപ്പാടി പോലീസ് സ്റ്റേഷനിൽ 295/ 22 ആയ കേസിൽ സി.ഐ. എ.ബി. വിപിൻ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം അമ്പലവയൽ പേലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് മാറുകയായിരുന്നു.. – എസ്.സി., പി.ഒ. മുജീബ് മുഖ്യ അന്വേഷണ സഹായിയി. ഡബ്ലിയു സി പി ഒ മഹിത , സി.പി.ഒ. മജീദ്, എ.എസ്.ഐ. മോഹനൻ, എസ്.ഐ. സിറാജ് എന്നിവർ കേസ് അന്വേഷണത്തിൽ പങ്കാളികളായി.
പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത പ്രോസിക്യൂഷന് വേണ്ടി ഹാജരായി ഡബ്ലിയു എസ് സി പി ഒ റമീന പ്രോസീക്യൂഷൻ സഹായി ആയിരുന്നു.
കൃത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം ....
എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ...
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും...
റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം...
മീനങ്ങാടി:പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റെ...