കേരള ബാങ്കിൻ്റെ മെയ്റ്റി മെയ്‌ ക്യാമ്പയിൻ ആരംഭിച്ചു

വെള്ളമുണ്ട: കേരള ബാങ്കിൻ്റെ മെയ്‌റ്റി മെയ്‌ ക്യാമ്പയിന്റെ വെള്ളമുണ്ട ശാഖ തല ഉദ്ഘാടനം പുതുതായി അകൗണ്ട് ആരംഭിച്ചുകൊണ്ട് എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കേരള ബാങ്ക് വെള്ളമുണ്ട ശാഖമാനേജർ നജീബ് എം, ജംഷീറലി സി. വി, അബ്ദുൽ മുത്തലിബ്, മഞ്ജുഷ വി തുടങ്ങിയവർ സംബന്ധിച്ചു.
പ്രദേശത്തെ കർഷകരേയും മറ്റും ചേർത്ത് പിടിച്ച് കേരള ബാങ്ക് വെള്ളമുണ്ടയുടെ ജനകീയ ബാങ്കായി മാറിയിരിക്കുകയാണെന്നു ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
സെലിബ്രിറ്റി അകൗണ്ടുകൾ ആരംഭിക്കുന്ന ബാങ്കിന്റെ സവിശേഷ ക്യാമ്പയിൻ ആണ് Mighty May ക്യാമ്പയിൻ.
ന്യൂജന്‍ ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിലേക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കി വിവിധ പദ്ധതികളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കേരള ബാങ്ക് കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്ക് ആയി മാറിയിരിക്കുകയാണ്. സേവനങ്ങള്‍ സാധാരണക്കാരായ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് കേരള ബാങ്ക് നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 422 പാക്കറ്റ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി ബംഗാള്‍ സ്വദേശിയെ ബത്തേരി പോലീസ് പിടികൂടി
Next post പോക്സോ കേസിൽ പ്രതിക്ക് 61 വർഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി
Close

Thank you for visiting Malayalanad.in