മൂന്നാര്‍: ട്രിപ്പ് അഡൈ്വസര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായെ തിരഞ്ഞെടുത്തു. ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് 2024ലാണ് ഇന്ത്യയിലെ മികച്ച ആഡംബര ഹോട്ടലിനുള്ള അവാര്‍ഡ് മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പാ നേടിയത്. കൂടാതെ, ഏഷ്യയിലെ മികച്ച ഹോട്ടലുകളില്‍ 10-ാം സ്ഥാനവും ഏഷ്യയിലെ മികച്ച 25 ആഡംബര ഹോട്ടലുകളില്‍ 13-ാം സ്ഥാനവും ഹോട്ടല്‍ കരസ്ഥമാക്കി.
ബ്ലാങ്കറ്റ് ഹോട്ടലിന്റെയും സ്പാ മൂന്നാറിന്റെയും മികവിനും അതിഥി സംതൃപ്തിക്കും ഉള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ അവാര്‍ഡ്, ഇന്ത്യയില്‍ ആഡംബരപൂര്‍ണമായ താമസം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇതിനകം തന്നെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പാ മാറിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്നതിനൊപ്പം മികച്ച സേവനവും ഗുണനിലവാരമുള്ള അനുഭവവും നല്‍കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ്.
ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന ഈ അംഗീകാരം വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രദേശത്തിന്റെ സാംസ്കാരിക സമൃദ്ധി ഉയര്‍ത്തിക്കാട്ടുകയും മൂന്നാര്‍ ഡെസ്റ്റിനേഷന്റെ പ്രാദേശിക സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ഹോട്ടല്‍ ജീവനക്കാര്‍, പ്രാദേശിക ഡ്രൈവര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, പ്രാദേശിക സമൂഹം എന്നിവരുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവാണിത്.
ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ മുന്‍നിര ലക്ഷ്വറി ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ബ്ലാങ്കറ്റ് ഹോട്ടലിന്റെയും സ്പായുടെയും സ്ഥാനം അടയാളപ്പെടുത്തുന്നതാണ് ഈ അഭിമാനകരമായ അവാര്‍ഡ്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...