മീനങ്ങാടി : ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും തൊഴിലാളി ദിനമായമെയ് ഒന്നിന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു ബഹുമാനപ്പെട്ട കമ്മറ്റി ചെയർമാൻ പി.പി. അബ്ബാസിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബത്തേരി നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് ക്ഷേമനിധിയോ പെൻഷനോ മറ്റു യാതൊരുവിധ ആനുകൂല്യങ്ങളും നിലവിൽ ഇല്ല എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അതിനായി സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംഎൽഎ പറയുകയുണ്ടായി .സംസ്ഥാന ജനറൽ സെക്രട്ടറി കെ . ആർ. സുരേഷ് മുഖ്യപ്രഭാഷണംനടത്തി. ജില്ലാ ജനറൽ സെ ക്രട്ടറി രമേഷ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് വി സുരാജ് സ്വാഗതവും ട്രഷറർ ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി ടി. ബാലകൃഷ്ണൻ (പ്രസിഡണ്ട്) രമേഷ് കൃഷ്ണൻ ( ജന സെ ക്രട്ടറി ) പി . പി അബ്ബാസ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...