. കൽപ്പറ്റ: വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു. താളൂര്‍ നീലഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഗ്രൗണ്ടില്‍ 27 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദിവസവും രാവിലെ എട്ട് മുതല്‍ വൈകുന്നേരം 5.30 വരെയാണ് മത്സരം. ടിക്കറ്റ് ഉണ്ടാകില്ല. ട്രിനിറ്റി പള്ളിപ്പടി, മീനങ്ങാടി ലെജന്‍ഡ്സ് മിറാക്കിള്‍സ്, മാനന്തവാടി ഡിജെ, പനമരം സ്പൈഡേഴ്സ്, ബത്തേരി എം.സി.സി സണ്‍ഡേ കില്ലേഴ്സ്, അമ്പലവയല്‍ ലെറ്റ്സ് ഗോ യൂണൈറ്റഡ്, പടിഞ്ഞാറത്തറ സംസ്കാര, മാനന്തവാടി നോര്‍ത്ത് ടൈഗേഴ്സ്, മീനങ്ങാടി ഡ്രീം ലെവന്, കമ്പളക്കാട് എഫ് ആന്‍ഡ് എ ടീമുകള്‍ പങ്കെടുക്കും. സൂപ്പര്‍ ലീഗ് ഉദ്ഘാടനം 27ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം സജ്ന സജീവന് നിര്‍വഹിക്കും. സൂപ്പര്‍ ലീഗ് ബ്രാന്‍ഡ് അംബാസഡറുമാണ് സജ്ന. ട്രിനിറ്റി പള്ളിപ്പടിയും മീനങ്ങാടി ലെജന്‍ഡ്സ് മിറാക്കിള്‍സും തമ്മിലാണ് ആദ്യ മത്സരമെന്ന് സംഘാടകർ പറഞ്ഞു. ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1,00,001 രൂപയും ട്രോഫിയും സമ്മാനം നല്‍കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 50,001 രൂപയും ട്രോഫിയും ലഭിക്കും. യഥാക്രമം 30,001 ഉം 25,001 ഉം രൂപയാണ് മൂന്ന്, നാല് സമ്മാനം. എല്ലാ മത്സരങ്ങള്‍ക്കും ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. ഐ.പി.എല്‍ മാതൃകയില്‍ ജില്ലയിലെ ക്രിക്കറ്റ് കളിക്കാരുടെ രജിസ്ട്രേഷന് നടത്തി ലേലം സംഘടിപ്പിച്ചിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.സംഘാടക സമിതി ഭാരവാഹികളായ അഡ്വ.സി.കെ. അരുണ്‍കുമാര്‍, കെ.പി. സ്റ്റീഫന്‍, ഒ.ജെ. റിന്റോ, ഉണ്ണി ബത്തേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. .
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....