വർദ്ധിച്ചുവരുന്ന മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണമെന്ന് മലയോര കർഷകസംഘം. ഈ വിഷയത്തിൽ വിദഗ്ധമായ വിശദീകരണവും ചർച്ചയും നടത്തുന്നതിന് നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതൽ പുൽപ്പള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ വന്യജീവി ആക്രമണം പരിഹാരമെന്ത് എന്ന വിഷയത്തിൽ സെമിനാർ നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദീർഘനാളായി വിവിധ സംസ്ഥാനങ്ങളിൽ വനം വകുപ്പിന്റെ ഉപദേഷ്ടാവായും വന സംരക്ഷകനായും പ്രവർത്തിച്ചുവരുന്ന നവാബ് ഷഫാത്ത് അലിഖാനും കേരള യൂണിവേഴ്സിറ്റി എത്യോപ്യയിലെ ആദ്യ യൂണിവേഴ്സിറ്റിയിലെയും പ്രൊഫസറുമായ ഡോക്ടർ ബാലകൃഷ്ണൻ മലയോര കർഷക സംഘത്തിന്റെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് എം.ടി ബാബു എന്നിവർ വിഷയാവതരണം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. മലയോര കർഷകസംഘം പ്രസിഡണ്ട് കരുണാകരൻ വെള്ളക്കെട്ട്, സെക്രട്ടറി ഗിഫ്റ്റൺ പ്രിൻസ് ജോർജ്, ട്രഷറർ ജിനോ ജോർജ്, വൈസ് പ്രസിഡൻറ് ഷിജു മത്തായി ,ജോയിൻ്റ് സെക്രട്ടറി ബിജു തെക്കേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...