24 മണിക്കൂർ സമയമെടുത്ത് പോലീസ് എണ്ണി തീർത്തത് 6,96,000,00 രൂപയുടെ കള്ളനോട്ട്

കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുരുപുരത്തെ വീട്ടിൽ നിന്ന് അമ്പലത്തറ പോലീസ് 2000 രൂപകള്ളനോട്ട് 6,96,000,00 രൂപ. 24 മണിക്കൂർ സമയം എണ്ണി തീർത്തത്. 2000 ൻ്റെ 360 നോട്ട് കെട്ടാണ് പോലീസ് പിടികൂടിയത്. ഇതിൽ പല കെട്ടുകളിലും 100 എണ്ണം വീതം ഉണ്ടായിരുന്നില്ല. ബേക്കൽ ഡി.വൈ.എസ്.പി. ജയൻ ഡൊമിനിക്ക്, അമ്പലത്തറ സി.ഐ കെ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ അമ്പലത്തറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പുറെമ രാജപുരം , സ്റ്റേഷനിലെ പോലീസുകാര്‍ ഉൾപ്പെടെ 20 ഓളം ഉദ്യോസ്ഥർ ചേർന്നാണ് പണം എണ്ണി തിട്ടപ്പെട്ടുത്തുന്നത്. കള്ളനോട്ടായതിനാൽ മെഷീനിൽ നിന്ന് നോട്ട് തെറിക്കുകയായിരുന്നു. സീരിയൽ നമ്പറടക്കം പകര്‍ത്തുന്നതാണ് പോലീസ് ഇത്രയും സമയമെടുത്ത് ജോലി പൂർത്തികരിച്ചത്. ഗുരുപുരത്തെ കെ പി ബാബുരാജ് അബ്ദുൾ റസാക്കിന് വാടകയ്ക്ക് നൽകിയ വീട്ടിലെ പൂജാമുറിയിൽ നിന്നും കിടപ്പുമുറിയിലുമാണ് കള്ളനോട് സൂക്ഷിച്ചിരുന്നത്. പണം സൂക്ഷിച്ചതിന്റെ വീഡിയോ ഇടപാടുകാരെ കാട്ടുകയും പകുതി വിലയ്ക്ക് വാങ്ങിയാൽ റിസര്‍വ് ബാങ്കിൽ നിന്ന് മാറ്റി വാങ്ങാനാകുമെന്ന് പ്രലോഭിപ്പിക്കുകയുമാണ് രീതി. ഈ വിധത്തിൽ കബളിപ്പിക്കപ്പെട്ടവരിൽ നിന്നാണ് പോലീസ് ഇത് സംബന്ധിച്ച സൂചന ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. കള്ളനോട്ടുകൾ ഇന്ന് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കല്യോട്ട് താമസിക്കുന്ന പാണത്തൂർ സ്വദേശിയായ അബ്ദുൽ റസാഖിന് എതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. കര്‍ണാടക സുള്ള്യ സ്വദേശി നേതൃത്വത്തിലാണ് കള്ളനോട്ട് ഇടപാട് നടത്തിയത് എന്നാണ് വിവരം. നാട്ടിൽ നന്ന് ബത്തേരി പോലീസ് ആണ് ഇരുവരെയും സാഹസികമായി പിടികൂടിയത് പോലീസ് കളനോട്ട് കണ്ടെത്തിയതായി അറിഞ്ഞയുടൻ ഇരുവരും മുങ്ങുകയായിരുന്നു. പത്ത് വര്‍ഷം മുൻപ് മവ്വൽ ഹദ്ദാദിലേക്ക് താമസം തുടങ്ങിയ കർണ്ണാട സ്വദേശി പരയങ്ങാനത്ത് കോടികളുടെ വീട് പണിയുന്നുണ്ട്. പ്രദേശത്ത് ക്ലബ്ബ് നിർമ്മിച്ചു നൽകിയായും ലക്ഷങ്ങൾ മുടങ്ങി യുവാക്കൾക്ക് കളിസ്ഥലം നിർമ്മിച്ച് നൽകിയായും വിവരമുണ്ട്. ആത്മീയ കാര്യങ്ങൾക്കുമെല്ലാം വൻതുകകളാണ് ഇയാൾ സംഭാവനകൾ നൽകി ആളുകളുടെ പ്രീതി പിടിച്ച് പറ്റാൻ ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. നിലവിൽ വാടക വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഈ വീട് മൂന്ന് ദിവസമായി പൂട്ടിയ നിലയിലാണ്. ഗുരുപുരത്ത് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം താമസിച്ചിരുന്ന റസാഖ് രണ്ട് ദിവസം മുമ്പ് തന്നെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. രണ്ട് ഭാര്യമാരുള്ള ഇയാൾ നാട്ടിൽ നിന്ന് മുങ്ങുന്നതിന് മുമ്പ് കല്യോട്ടുള്ള ആദ്യ ഭാര്യയുടെ വീട്ടിൽ ചെന്ന് വാഹനത്തിൽ ഇറങ്ങാതെ തന്നെ വീട്ടു സാധാനങ്ങൾ നൽകിയായും സൂചനയുണ്ട്. ഹോട്ടൽ വ്യാപാരം നടത്തുന്നയാൾ എന്ന വ്യാജേനയാണ് റസാഖ് വീട് വാടകയ്ക്ക് എടുത്തത്. മൗവ്വലിലെയും അമ്പലത്തറയി ലെയും രണ്ട് പ്രമുഖൻമാർ എന്നിവർക്ക് കൂടി പങ്കുള്ളതായി സൂചനയുണ്ട്. അതേസമയം നിരോധിച്ച 2000 രൂപയുടെ കോടികളുടെ കള്ളനോട്ടുകൾ അച്ചടിച്ചുവെച്ചത് എന്തിനാണെന്ന് ഇ പ്പോഴും ദുരൂഹമാണ്. നോട്ട് നിരോധിച്ചെങ്കിലും റിസർവ് ബാങ്കിൽ ഇപ്പോഴും 2000 രൂപ സ്വീകരിക്കുന്നുണ്ട്. കള്ളനോട്ടുകൾ കാണിച്ച് തട്ടിപ്പ് നടത്താനാണോ അതോ നോട്ടുകൾ നിരോധിക്കുന്നതിന് മുമ്പായി വിതരണത്തിനായി അച്ചടിച്ചതാവാമെന്നും പോലീസ് സംശയിക്കുന്നു. എന്നാൽ ഈ നോട്ടുകൾ എവിടെനിന്നാണ് അച്ചടിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏഴു കോടിയോളം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി
Next post കഞ്ചാവുമായി പിടിയിലായ യുവാവ് ഒട്ടേറെ കേസുകളില്‍ പ്രതി; പിടിയിലായത് 15-ഓളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശി
Close

Thank you for visiting Malayalanad.in