മാനന്തവാടി: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യുഡിഎസ്എഫ് വയനാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ക്യാംപസ് ചലന്’ യാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ചെന്നിത്തല ഫ്ളാഗ് ഓഫ് ചെയ്തു. യുവന്യായ് പോസ്റ്റര്‍ പ്രകാശനം കെ സി ജോസഫ്, അഡ്വ ടി സിദ്ദിഖ് എം എല്‍ എ,സി മമ്മൂട്ടി, എന്‍ ഡി അപ്പച്ചന്, കെ കെ അഹമ്മദ് ഹാജി, ഐ സി ബാലകൃഷ്ണന് എം എല്‍ എ, ടി മുഹമ്മദ്, സി പി മൊയ്തീന് ഹാജി, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജാഥ ക്യാപ്റ്റന്‍ യു ഡി എസ് എഫ് വയനാട് പാര്‍ലിമെന്റ് ചെയര്മാന് പി എം റിന്‍ഷാദ്, വൈസ് ക്യാപ്റ്റന്‍ വയനാട് പാര്‍ലമെന്റ് യു ഡി എസ് എഫ് കണ്‍വീനര്‍ അഡ്വ. ഗൗതം ഗോകുല്‍ദാസ്, സുശോബ് ചെറുകുമ്പം, ഷുഹൈബ് മാനന്തവാടി, മുബാരിഷ് ആയ്യാര്‍, മെല്‍ എലിസബത്ത്, രോഹിത് ശശി, ആദില്‍ മുഹമ്മദ്, അജിനാസ് വെള്ളമുണ്ട, അതുല്‍ തോമസ്, സിറാജ് കമ്പളക്കാട്, അജ്മല്‍ ബാവലി, അന്‍വര്‍ എ പി, ഗീതു, ഷംനാസ് ചെറ്റപ്പാലം, ദീപു കമ്പളക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജാഥ മാനന്തവാടി നിയോജകമണ്ഡലത്തിലെ കോളജുകളില്‍ പര്യടനം നടത്തി. മാര്‍ച്ച് 22,25,26 തിയതികളിലായി സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പുര്‍ നിയോജകമണ്ഡലങ്ങളിലെ ക്യാംപസുകളിലും പര്യടനം നടത്തും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...