മാനന്തവാടി: യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കണ്ണവം വിനീഷ് ഭവനിൽ എം വിനീഷ് (40) നെയാണ് 18.03.2024 തിയ്യതി പുലർച്ചെ തലപ്പുഴ അമ്പലക്കൊല്ലിയിലെ ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും പിടി കൂടിയത്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍, ചാമേരി വീട്ടില്‍ സി. പ്രവീഷ്(32), കൂത്തുപറമ്പ് കാടാച്ചിറ ചീരാങ്കോട്ട് വീട്ടില്‍ സി. വിപിന്‍ലാല്‍(29) എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടുകയും കടമ്പൂർ കുണ്ടത്തിൽ വീട്ടിൽ അമൽ(27) കോടതിയിൽ കീഴടങ്ങുകയുമായിരുന്നു. ഇവർ റിമാൻഡിലാണ്.
27.02.2024 നാണ് കേസിനസ്പദമായ സംഭവം നടന്നത്. പെരുവക സ്വദേശി ജസ്റ്റിന്നും സുഹൃത്തും ബാങ്കിൽ അടക്കാനുള്ള 23 ലക്ഷം രൂപയുമായി കാറിൽ പോകും വഴിയാണ് കവര്‍ച്ചാ സംഘം ഇന്നോവയില്‍ പിന്തുടര്ന്ന് ഒണ്ടയങ്ങാടി, കൈതക്കൊല്ലി ഭാഗത്ത് വെച്ച് പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 13 എ.ടി 8125 വാഹനവും കസ്റ്റഡിയിലെടുത്തു.
മാനന്തവാടി ഇൻസ്പെക്ടർ എസ് എച്ച് ഓ എം വി ബിജു,എസ്.ഐ. ജാന്‍സി മാത്യു, എ.എസ്.ഐമാരായ ബിജു വര്‍ഗീസ്, കെ.വി. സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റാംസണ്,റോബിൻ സിവില്‍ പോലീസ് ഓഫീസറായ അഫ്സല് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....