കൽപ്പറ്റ: പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റി വിദ്യാർത്ഥി സിദ്ധാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളിൽ പ്രതിഷേധിച്ച് എം എസ് എഫ് യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി. ക്രൂരമായ ആൾക്കൂട്ട വിചാരണക്കും മർദ്ദനത്തിനും വിദ്യാർത്ഥി ഇരയായിട്ടും അതിനെതിരെ യാതൊരു നടപടിയും എടുക്കാതിരിക്കുകയും മരണശേഷവും വിവരങ്ങൾ മൂടിവെച്ച് പ്രതികളെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്ത കോളേജ് പ്രിൻസിപ്പാളും സ്റ്റുഡന്റ് ഡീനും ഉൾപ്പെടെയുള്ളവരെ പുറത്താക്കണമെന്നും പ്രതികൾ സി പി ഐ എം സംരക്ഷണയിൽ ആണെന്നും ഇവരിൽ കൂടുതൽ പേരാ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ജില്ലാ പ്രസിഡണ്ട് പി എം റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, ട്രഷറർ അമീനുൽ മുക്താർ, ഫസൽ കാവുങ്ങൽ, അജു സിറാജുദ്ദീൻ,മുബഷിർ നെടുങ്കരണ, അംജദ് അലി തുടങ്ങിയവർ നേതൃത്വം നൽകി. നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....