പനമരം ബദറുൽ ഹുദാ നിര്‍ധന കുടുംബങ്ങളിലെ പിതാവ് മരിച്ചതും മാതാവിന്റെ സംരക്ഷണയിലുള്ളതുമായ കുട്ടികൾക്കായി ‘ഓര്‍ഫന്‍ ഹോം കെയര്‍’ പദ്ധതി നടപ്പാക്കും. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പനമരം ബദറുല്‍ ഹുദാ ഭാരവാഹികൾ പറഞ്ഞു. സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘ഓര്‍ഫന്‍ ഹോം കെയര്‍’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഇവർ പറഞ്ഞു.. ആണ്, പെണ് വ്യത്യാസമില്ലാതെ കുട്ടികളെ പദ്ധതി ഗുണഭോക്താക്കളാക്കും. ഓരോ കുട്ടിക്കും ഭക്ഷണ-പഠന ചെലവിനത്തില്‍ മാസം 2,000 രൂപയാണ് ലഭ്യമാക്കുക. ഏപ്രിലില്‍ പദ്ധതിക്കു തുടക്കമാകും. അപേക്ഷകള്‍ പരിശോധിച്ച് ബദറുല്‍ ഹുദാ കമ്മിറ്റിയാണ് അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുക്കുക. ഉദാരമതികളില്‍നിന്നു ലഭിക്കുന്ന സംഭാവനയടക്കം പദ്ധതി നടത്തിപ്പിനു പ്രയോജനപ്പെടുത്തും. നിര്‍ധന കുടുംബങ്ങളിലെ പഠനത്തില്‍ മിടുക്കരായ നിരവധി കുട്ടികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ നല്കി ഉന്നത തലത്തില്‍ എത്തിക്കാന്‍ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.ഭാരവാഹികളായ പി.ഉസ്മാന് മൗലവി, പി.കെ.ഇബ്രാഹിം സഖാഫി പനമരം, നൗഫല്‍ അഹ്സനി പെരുന്തട്ട, റഷീദുദ്ദീന്‍ ഇര്‍ഫാനി എന്നിവര്‍ വര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....