നെന്മേനിയിൽ ഗോവിന്ദമൂല ചിറ ടൂറിസം പദ്ധതി പ്രവൃത്തി ഉൽഘാടനം ചെയ്തു

സുൽത്താൻ ബത്തേരി : നെന്മേനി ഗ്രാമ പഞ്ചായത്ത് ടൂറിസം വകുപ്പുമായി ചേർന്ന് നിർമ്മിക്കുന്ന ഗോവിന്ദമൂലച്ചിറ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉൽഘാടനം ഐ സി ബാലകൃഷ്ണൻ എം എൽ എ ഉൽഘാടനം ചെയ്തു. ടൂറിസം വകുപ്പിൻ്റെ വൺ ഡസ്റ്റിനേഷൻ വൺ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ 76 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് ചിറയിൽ നടക്കുക. ചിറയുടെ ചുറ്റും കൈവരി, ബോട്ടിംഗ്, അലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടർ, കുട്ടികൾക്കുള്ള കളിസ്ഥലം, ട്രക്കിംഗിനുള്ള സൗകര്യം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിലെ നിർമ്മാണ പ്രവൃത്തികൾ . ലോക പ്രശസ്തമായ എടക്കൽ ഗുഹയിലെത്തുന്ന സഞ്ചാരികളെ ഗോവി ന്ദമൂല ചിറയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിൻ്റെ തനത് വരുമാനം വർദ്ധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതു വഴി സാധിക്കുമെന്നും ഭരണസമിതി നേതൃത്വം പറഞ്ഞു. വയനാട്ടിലെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നപുതിയ പദ്ധതികളും ഈ സാമ്പത്തീക വർഷത്തിൽ ഭരണസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. കോളിയാടി മുതൽ മാടക്കര വരെ പാതയോര ടൂറിസം പദ്ധതി, കോവിലകം ചിറ ടൂറിസം പദ്ധതി എന്നിവയാണ് പുതിയ പദ്ധതികൾ , ഒരുആധുനീക രീതിയിൽ നിർമ്മിക്കുന്ന കോളിയാടി ചിൽഡ്രൻസ് പാർക്കിൻ്റെ നിർമ്മാണവും ഉടൻ ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ,സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി,വി ടി ബേബി, സുജാത ഹരിദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി കെ സത്താർ പഞ്ചായത്തംഗങ്ങളായ യശോദ ബാലകൃഷ്ണൻ, ദീപ ബാബു, കെ വി ശശി, ഷമീർ മാളിക,ബിജു ഇടയനാൽ, ഉഷ വേലായുധൻ, ഗോവിന്ദ മൂലച്ചിറ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ യു കെ പ്രേമൻ, കെ കെ പൗലോസ്, മുഹമ്മദ് കുട്ടി, കെ ടി സുരേഷ്, അനുപ്രസാദ്, വിനു ഐസക്, ടി മുഹമ്മദ്, ജില്ല ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവുമായി സ്‌കൂളിന് മുമ്പിലെ റോഡില്‍ നിന്ന യുവാവിനെ പിടികൂടി
Next post സ്നേഹവീടുകള്‍ വിഭാവനം ചെയ്ത് മീനങ്ങാടിയുടെ വാര്‍ഷിക ബഡ്ജറ്റ്.
Close

Thank you for visiting Malayalanad.in