മേപ്പാടി: ഇന്ന് ഇ എം ഐ യുടെ കാലമാണല്ലോ. എന്നാൽ വാങ്ങൽ മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തവണ സമ്പ്രദായം ഇനി ആശുപത്രി ബില്ലിലും. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ബജാജ് ഫിൻസർവീസുമായി സഹകരിച്ചുകൊണ്ടാണ് ഈ സേവനം നടപ്പിൽ വരുത്തുന്നത്. യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷകളും ഇല്ലാത്ത എല്ലാ വിഭാഗം രോഗികൾക്കും ഈ പദ്ധതി ആശ്വാസകരമായിരി ക്കും. ഒരത്യാസന്നഘട്ടത്തിൽ ശത്രക്രിയയോ മറ്റു കിടത്തി ചികിത്സകളോ നിർദ്ദേശിക്കുന്ന സമയത്ത് ഇനി പണമില്ലെങ്കിലും ചികിത്സയുമായി മുന്നോട്ടുപോകാം.ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ടും 750 മുകളിൽ സിബിൽ സ്കോറും ഉള്ള ആർക്കും മേൽ സേവനം ലഭ്യമാണ്. ഒപ്പം ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും ആധാർ കാർഡും പാൻ കാർഡും ഹാജരാക്കേണ്ടതാണ്. ആറു മാസത്തെ തിരിച്ചടവുള്ള രണ്ട് പ്ലാനുകളും 8 മാസത്തെ രണ്ടു പ്ലാനുകളുമാണ് നിലവിൽ ഉള്ളത്. ലോൺ അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ തുക 12,000 മാണ്. കൂടാതെ 23 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ലോൺ അനുവദിക്കുകയുള്ളു. ആശുപത്രിയിലെ എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി, ജനറൽ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ കിടത്തി ചികിത്സകൾക്കും ഈ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 96336 26130 എന്ന മൊബൈൽ നമ്പറിലോ മെഡിക്കൽ കോളേജ് ഇൻഷൂറൻസ് ഡെസ്കിലോ ബന്ധപെടാവുന്നതാണ്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...