ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന് പട്ടികവർഗ്ഗ വകുപ്പ് അടിയന്തര ചികിത്സ നൽകണം സഹായവും അനുവദിക്കണം: പി കെ ജയലക്ഷ്മി

. കൽപ്പറ്റ: വീട്ടിലേക്ക് പോകും വഴി കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ പാക്കം കാട്ടുനായ്ക്ക കോളനിയിലെ വിജയൻറെ മകൻ ശരത്തിന് അടിയന്തരമായി പട്ടികവർഗ്ഗ വികസന വകുപ്പ് ചികിത്സാ സഹായം ഒരുക്കണമെന്ന് മുൻ പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. പട്ടികവർഗ്ഗ വകുപ്പ് ദുരിതാശ്വാസ നിധിയിൽ നിന്ന് ശരത്തിന് സാമ്പത്തിക സഹായം അനുവദിക്കണം. ഇപ്പോൾ കിടപ്പിലായ ശരത്തിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. കാട്ടാന എടുത്തെറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ശരത്തിന് പട്ടികവർഗ്ഗ വികസന വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല .വനംവകുപ്പ് ആകട്ടെ 11,000 രൂപ മാത്രമാണ് നൽകിയത്. പട്ടികവർഗ്ഗ വിഭാഗത്തോടുള്ള സർക്കാരിൻറെ വലിയ അവഗണനയാണ് ഇതിൽ പ്രകടമാകുന്നത്. അവഗണന അവസാനിപ്പിച്ച്േ ഇന്നുതന്നെ ശരത്തിനെ ചികിത്സയ്ക്കു കൊണ്ടുപോകാനും അടിയന്തര ധനസഹായം അനുവദിക്കാനും സർക്കാർ തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. ബോബി ചെമ്മണ്ണൂർ അഞ്ച് ലക്ഷം രൂപ വീതം നൽകി.
Next post ഏറ്റുമുട്ടാനല്ല: ജനങ്ങളെ കേൾക്കാനാണ് വന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
Close

Thank you for visiting Malayalanad.in