വയനാടൻ ജനതയോട് തുടരുന്ന വിവേചനങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ടി മുഹമ്മദ് ഷഫീഖ് ആഹ്വാനം ചെയ്തു. ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് പതിവാകുകയും, അതിനെ ഭരണകൂടം ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തികഞ്ഞ വിവേചനമാണ്. മറ്റു ജില്ലകളിൽ അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചാലുടനെ മന്ത്രിമാരും ജനപ്രതിനിധികളും സന്ദർശിച്ചു നഷ്ടപരിഹാരം പ്രഖ്യാപിക്കാറുണ്ട്. എന്നാൽ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുന്ന അവസ്ഥയാണ് വയനാട്ടിൽ കണ്ടുവരുന്നത്. വന്യജീവികളുമായി ബന്ധപ്പെട്ട വയനാട്ടുകരുടെ ആധികൾക്ക് ജില്ലയോളം തന്നെ പഴക്കമുണ്ട്. നാളിതുവരെയും സമഗ്രമായ പരിഹാരങ്ങൾ കൊണ്ടുവരാൻ മാറിമാറി വന്ന ഒരു സർക്കാരുകളും ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. കാലാകാലം വയനാടൻ ജനതയെ വിഡ്ഢികളാക്കി വോട്ട് വാങ്ങാമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആത്മവിശ്വാസം അവസാനിപ്പിക്കാൻ ജനകീയ പ്രക്ഷോഭം ഉയർന്നുവരും. അതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം നടന്ന ജനകീയ ഹർത്താൽ. ഇവ്വിഷയകമായി നടക്കുന്ന എല്ലാ സമരപരിപാടികൾക്കും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നിരുപാധിക പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ജില്ലാ സെക്രട്ടറി എ.സി മുഹമ്മദ് ഫർഹാൻ, വൈസ് പ്രസിഡന്റ് ശൈസാദ് ബത്തേരി, ജില്ലാ സെക്രട്ടറിമാരായ ശ്യാംശ്രീ ദ്രാവിഡ്, മുസ്ഫിറ ഖാനിത തുടങ്ങിയവർ സംബന്ധിച്ചു.
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...