കൽപ്പറ്റ: . പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളി തിരുനാളിനോടനുബന്ധിച്ച് പ്രധാന തിരുനാൾ ദിനത്തിൽ നടന്ന തിരുകർമ്മങ്ങളോടനുബന്ധിച്ച് സംഗീതം ആൽബം പുറത്തിറക്കി. പള്ളിക്കുന്ന് ഇടവക വികാരി ഡോ. അലോഷ്യസ് കുളങ്ങരയും,ഇടവക ദേവാലയവും ചേർന്ന് അജിത് ബേബിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ഏറ്റവും പുതിയ മരിയൻ ഗാനം “കിഴക്കിന്റെ ലൂർദ് പള്ളിക്കുന്നിലമ്മ എന്ന ആൽബം “കോഴിക്കോട് രൂപത മെത്രൻ ഡോ. വർഗീസ് ചക്കാലക്കൽ പ്രകാശനം ചെയ്തു. സഹ വികാരി. ഫാദർ.സിജു ഒലിക്കരയുടെയും തീർത്ഥാടന ജനത്തിന്റെയും സാന്നിധ്യത്തിൽ പ്രകാശനം നടന്നു. . തുടർന്ന് വോയിസ് ഓഫ് ആഡം യൂട്യൂബ് ചാനലിലൂടെ ഗാനം പബ്ലിഷ് ചെയ്തു.. ഫാദർ. ബോബിത് തോമസ് എം. ഐ. രചനയും മ്യൂസിക് അജിത് ബേബിയും നിർവ്വഹിച്ചു. ഗായകൻ വിൽസൺ പിറവവും പള്ളിക്കുന്ന് പള്ളി ഗായക സംഘം എൻ എം ആന്റണി,ബിജു തോമസ്, അഭിന ആന്റണി, അനന്യ ആന്റണി, നേഹ മാർസൽ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. . നിർമാണം ഷിനോജ് ജോർജ് മുട്ടപ്പള്ളിയും . സംവിധാനം എൻ. എം. ആന്റണിയും .കോർഡിനേഷൻ ഫാദർ സിജു ഒലിക്കരയും, ഓർഗസ്ട്രേഷൻ വി.ജെ. പ്രതീഷ് ഉം ആണ്. നിർവ്വഹിച്ചു.
എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ...
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും...
റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം...
മീനങ്ങാടി:പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റെ...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക റദ്ദ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു....