ഷെയർ ട്രേഡിംഗ് വഴി കാൽ കോടി രൂപ തട്ടിയ യുവാവിനെ പോലീസ് പിടികൂടി

ഷെയർ ട്രേഡിംഗ് വഴി കാൽ കോടി തട്ടിയ യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ മുണ്ടയാട് സ്വദേശിയിൽ നിന്നും വാട്സ് ആപ്പ് മുഖേന ബന്ധപെട്ടു ഷെയർ ട്രേഡിംഗ് എന്ന വ്യാജേന 26,65,963/- രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ ഉൾപെട്ട പ്രതിയായ ശ്രീകാന്ത് എന്നയാളെ ആന്ധ്ര അതിർത്തിയിലുള്ള കർണാടകയിലെ ചിക്ക ബല്ലാപൂർ ജില്ലയിലെ ചിന്താമണി എന്ന സ്ഥലത്ത് വച്ച് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണരുടെ മേൽനോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്
പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി പ്രതികൾ അവശ്യപെട്ട പ്രകാരം അയച്ചു കൊടുത്ത 4,99,760/- രൂപയാണ് അറസ്റ്റിലായ ശ്രീകാന്ത് റെഡ്ഡി എന്നയാളുടെ ബാംഗ്ലൂർ ICICI ബാങ്ക് അക്കൗണ്ടിൽ എത്തിയത്. പ്രതി ഉൾപെടുന്ന 63003 സംഘമാണ് ഇതിനു പിന്നിൽ എന്ന് അന്വേഷണത്തിൽ നിന്നും മനസിലായതായി പോലീസ് പറഞ്ഞു.
പ്രതി വളരെ വിദഗ്ധമായി , ഇല്ലാത്ത സ്ഥാപനത്തന്റെ പേരിൽ വ്യാജ രേഖകൾഉപയോഗിച്ച് ICICI ബാങ്കിൽ എടുത്ത അക്കൗണ്ട് ആണ് തട്ടിപ്പിനായി ഉപയോഗിച്ചത്.
നഷ്ടപ്പെട്ട തുക ട്രാൻസ്ഫർ ആയ അക്കൗണ്ടുകളുടെയും ബന്ധപ്പെട്ട ഫോൺ നമ്പരുകളെയും കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. സൈബർ സ്റ്റേഷൻ എസ്.ച്ച് .ഒ. ഷജു ജോസഫ്, എ.എസ്.ഐ. പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, ജിത്ത അബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
പഞ്ചാബ്, കൽക്കട്ട എന്നിവിടങ്ങളിലുള്ള കൂട്ടുപ്രതികള കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ് ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി.
Next post സംസ്ഥാന ബഡ്ജറ്റിൽ വയോജനങ്ങൾക്ക് അവഗണന: 13-ന് കലക്ട്രേറ്റ് ധർണ്ണ നടത്തും
Close

Thank you for visiting Malayalanad.in