യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി

കല്‍പ്പറ്റ:: . യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിലും ഡബ്ല്യു.ഒഎച്ച്.എസ്.എസ് പിണങ്ങോടും സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ ഗോളോടെ തുടങ്ങിയ മീനങ്ങാടി കളി വരുത്തിയിലാക്കിയിരുന്നു. ആ പതര്‍ച്ചയില്‍ നിന്നും എതിരാളികളായ ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറക്ക് തിരികെ വരാനായില്ല. അഞ്ചു ഗോളുകളുടെ വ്യക്തമായ മാര്‍ജിനിലാണ് ആദ്യപാദത്തില്‍ മീനങ്ങാടി ആധികാരിക വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റില്‍ തുടങ്ങിയ ഗോളടി മത്സരത്തിന്റെ അവസാനമിട്ടില്‍ പൂര്‍ത്തിയാക്കിയ മീനങ്ങാടി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. മികച്ച മുന്നേറ്റങ്ങള്‍ പടിഞ്ഞാറത്തയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ അവരുടെ മത്സരത്തിലേക്കുള്ള തിരിച്ചുവരവിന് വിഘാതമായി. മുന്നില്‍ നിന്ന് അയച്ച നായകന്‍ ജോയല്‍ എന്‍ ഷാജി രണ്ടാം മിനിറ്റിലും 43ാം മിനിറ്റിലും മീനങ്ങാടിക്കായി ഗോള്‍ കണ്ടെത്തി. പത്താം മിനിറ്റില്‍ ആല്‍ബിനും അറുപതാം മിനിറ്റില്‍ പ്രജിത്തും എക്‌സ്ട്രാ ടൈമിന്റെ നാലാം മിനിറ്റില്‍ ശ്രീഹരിയും മീനങ്ങാടിക്കായി ഗോള്‍ കണ്ടെത്തി. ഇതോടെയാണ് ആദ്യ പാദത്തില്‍ അഞ്ചു ഗോളിന്റെ വ്യക്തമായ ലീഡ് അവര്‍ക്ക് സ്വന്തമായി. മികച്ച മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ഒരു ഗോള്‍ കണ്ടെത്തുകയും ചെയ്തു മീനങ്ങാടിയുടെ ശ്രീഹരിയാണ് കളിയിലെ താരം. ശ്രീഹരിക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ റഫീഖ് ട്രോഫി സമ്മാനിച്ചു. ആദ്യമത്സരത്തില്‍ അലി അസ്ഹര്‍ കളിക്കാരെ പരിജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ആദ്യപകുതിയുടെ 18ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി കളി വരുതിയിലാക്കാന്‍ ശ്രമിച്ച മുട്ടിലിനെ മത്സരത്തിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ പിണങ്ങോട് സമനിലയില്‍ പിടിക്കുകയായിരുന്നു. മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ഫിനിഷിംഗിലെ പോരായ്മ രണ്ടു ടീമുകള്‍ക്കും തിരിച്ചടിയായി. ആദ്യപകുതിയില്‍ ലഭിച്ച ലീഡ് വിജയത്തിലെ കൊണ്ടുപോകാനുള്ള തന്ത്രങ്ങള്‍ ആയിരുന്നു മുട്ടില്‍ പാറ്റിയത്. എന്നാല്‍ അവസാന നിമിഷം വരെ പൊരുതിയ പിണങ്ങോടിനെ ബോക്‌സിനു പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് വലയില്‍ എത്തിച്ച് ആദില്‍ ഹനാന്‍ അര്‍ഹിച്ച സമനില നേടിക്കൊടുക്കുകയായിരുന്നു. മുട്ടിലിനായി മുഹമ്മദ് റബീഹാണ് 18ാം മിനിറ്റില്‍ മനോഹരമായ ഹെഡറിലൂടെ് ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച ലീഡ് അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ മുട്ടിലിനായില്ല. ഇതോടെ രണ്ടാംപാദ മത്സരത്തിലെ ഫലം ആര്‍ക്ക് അനുകൂലമാവുമോ അവര്‍ ഫൈനലിലേക്ക് യോഗ്യത നേടുമെന്ന് സ്ഥിതിവിശേഷമായി. ഒന്‍പതിന് വൈകിട്ട് നാലിന് നടക്കുന്ന രണ്ടാം പാദത്തിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഇരുടീമുകളും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരും. ഇതിലെ വിജയികളായിരിക്കും ഫൈനലിലേക്ക് യോഗ്യത നേടുക. രണ്ടാം മത്സരത്തില്‍ അവസാന നിമിഷത്തില്‍ ഗോള്‍ കണ്ടെത്തി ടീമിനെ പരാജയത്തില്‍ നിന്ന് കരകയറ്റിയ ആദില്‍ ഹനാനാണ് കളിയിലെ താരം. രണ്ടാം മത്സരത്തില്‍ മുന്‍ യൂനിവേഴ്‌സിറ്റി താരം പത്മനാഭന്‍ മുഖാ്യതിഥിയായി. കളിയിലെ താരത്തിന് കെ.എഫ്.എ സെക്രട്ടറി ഷാജി പാറക്കണ്ടി ട്രോഫി സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യജീവി ആക്രമണം തടയൽ- പട്ടയ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിമാർ കേന്ദ്ര വനം മന്ത്രിയ്ക്ക് നിവേദനം നല്‍കി
Next post എല്ലാ കുടുംബങ്ങള്‍ക്കും ഇൻഷൂറൻസ് : സുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ലയായി വയനാട് ‘
Close

Thank you for visiting Malayalanad.in