കൽപ്പറ്റ നഗരസഭക്ക് പുതിയ അധ്യക്ഷനും ഉപാധ്യക്ഷയും: അഡ്വ.ടി.ജെ. ഐസക് ചെയർപേഴ്സൻ: സരോജിനി ഓടമ്പത്ത് വൈസ് ചെയർപേഴ്സൺ

കൽപ്പറ്റ: കോൺഗ്രസിലെ അഡ്വ. ഡി. ജെ ഐസക് കൽപ്പറ്റ നഗരസഭ ചെയർമാനായും മുസ്ലീം ലീഗിലെ സരോജിനി ഓടമ്പത്ത് വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് കൽപ്പറ്റ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയമുണ്ടായത് .13 നെ തിരെ 15 വോട്ടുകൾക്കാണ്ട് കോൺഗ്രസിലെ അഡ്വ. ഡി.ജെ ഐസക് കൽപ്പറ്റ നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിലെ സി.കെ.ശിവരാമനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി . ഉച്ചയ്ക്ക് ശേഷമാണ് വൈസ് ചെയർപേഴ്സൺ തെരെഞ്ഞെടുപ്പ് നടന്നത്. 15 വോട്ടുകൾ നേടിയാണ് സരോജിനി ഉപാധ്യക്ഷയായത് .. എൽ .ഡി .എഫിലെ വത്സല 13 വോട്ടും നേടി. പുതിയ ചെയർമാനെയും വൈസ് ചെയർപേഴ്സനെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അഭിനന്ദിച്ചു .മാസങ്ങളായി നഗരസഭയിൽ നിലനിന്ന രാഷ്ട്രീയ വിവാദത്തിനാണ് ഇതോടെ വിരാമമായത്. കോൺഗ്രസ് കൗൺസിലർമാരായ വിനോദ് കുമാറും അഡ്വ.ടി.ജെ. ഐസകും ചെയർമാൻ സ്ഥാനത്തിന് അവകാശ വാദമുന്നയിച്ചതോടെയാണ് തർക്കം തുടങ്ങിയത്. ഡി.സി.സി.യും കെ.പി.സി.സി.യും ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതനുസരിച്ച് രണ്ട് പേർക്കും ഓരോ വർഷം വീതം ചെയർമാൻ പദവി നൽകും. ടി.ജെ. ഐസകിന് ആദ്യ ഘട്ടം കിട്ടിയതിനാൽ വിനോദ് കുമാറിന് ഡി.സിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകാനാണ് പാർട്ടി വാഗ്ദാനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ഒരാന കൂടി ഉണ്ടന്ന് വനം വകുപ്പ്
Next post നീലഗിരിയിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Close

Thank you for visiting Malayalanad.in