വയനാട്ടിൽ കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ഒരാന കൂടി ഉണ്ടന്ന് വനം വകുപ്പ്

മാനന്തവാടി: കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച ഒരാന കൂടി വനാതിർത്തിയിൽ ഉണ്ടന്ന് കേരള വനം വകുപ്പ് – സൗത്ത് വയനാട് വനം ഡിവിഷനിലെ പാതിരി വനമേഖലയിൽ ഈ ആനയെ നിരീക്ഷിച്ചു വരികയാണന്നും കെ എസ് .ദീപ മാനന്തവാടിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കർണാടകയിൽ നിന്ന് വന്ന മോഴ ആനയാണിത്. ആദ്യം മയക്കുവെടി വച്ച മൈസൂരിലെ ഡോക്ടറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടന്നും ഇതിനെ കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ടന്നും വനം വകുപ്പധികൃതർ പറഞ്ഞു. തണ്ണീർ കൊമ്പന് മുമ്പേ വയനാട്ടിലെത്തിയതാണ് ഈ ആനയെന്നും വിവരമറിഞ്ഞതുമുതൽ ആനയെ സഞ്ചാരം വിലയിരുത്തി വരുന്നുണ്ടന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തണ്ണീർ കൊമ്പൻ ദൗത്യത്തിൽ കേരള വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലന്ന് വനം വകുപ്പ്. കർണാടക വനം വകുപ്പിൽ നിന്ന് റേഡിയോ കോളർ വിവരം ലഭിച്ചത് ആന മാനന്തവാടി നഗരത്തിൽ എത്തിയപ്പോൾ മാത്രമാണന്നും ഉത്തരമേഖല സി.സി.എഫ്‌ കെ.എസ്. ദീപ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആനയെ കാട്ടിലേക്ക് അയക്കാൻ കഴിയാത്ത സ്ഥിതിയിലാണ് മയക്കു വെടി വയ്ക്കേണ്ടി വന്നത്. അമ്പതിലധികം ജീവനക്കാർ ചേർന്ന് തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കേരള വനം വകുപ്പ് പ്രതീക്ഷിക്കാത്ത തരത്തിൽ സർപ്രൈസ് എൻട്രിയായിരുന്നു തണ്ണീർ കൊമ്പൻ്റേത്. മയക്കുവെടി വച്ചത് ഉചിതമായ സമയത്ത് തന്നെയെന്നും പ്രദേശത്ത് നിന്ന് മാറ്റിയതും ഉചിതമായ സമയത്ത് തന്നെയാണന്നും ആനയ്ക്ക് ടി.ബിയും ശരീരത്തിൽ പഴുപ്പും ഉണ്ടായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. .
അനിമൽ അനാട്ടമി അറിയുന്ന, ഡോക്ടർ പറയുന്ന സ്ഥലത്തു വയ്ക്കാൻ കഴിയുന്ന, ഉന്നം ഉള്ള, അനുഭവം ഉള്ള ഒരാൾക്ക് വെടിവയ്ക്കാം ആന നിലയുറപ്പിച്ച സ്ഥലത്ത് വെള്ളവും തീറ്റയും ആവശ്യത്തിന് . ഉണ്ടായിരുന്നു. മയക്കുവെടിയുടെ ഡോസ് കൂടിയതാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ആനയ്ക്ക് പ്രശ്നം ഉണ്ടാവുകയും കുഴഞ്ഞ് വീഴുകയും ചെയ്യുമായിരുന്നു. മയക്ക് വെടിക്ക് ശേഷവും ആന അതിജീവിച്ചത് ഡോസ് അധികമല്ലന്നതിന് തെളിവാണന്നും ഇവർ പറഞ്ഞു.നോർത്ത് വയനാട് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ, വയനാട് വൈൽഡ് ലൈഫ് വാർഡൻ ദിനേശ്കുമാർ, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ് ന കരീം , ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 36-ാം ജൻമദിനം ആഘോഷിച്ചു
Next post കൽപ്പറ്റ നഗരസഭക്ക് പുതിയ അധ്യക്ഷനും ഉപാധ്യക്ഷയും: അഡ്വ.ടി.ജെ. ഐസക് ചെയർപേഴ്സൻ: സരോജിനി ഓടമ്പത്ത് വൈസ് ചെയർപേഴ്സൺ
Close

Thank you for visiting Malayalanad.in