ജീവനക്കാരോടുള്ള സർക്കാരിൻ്റെ വെല്ലുവിളി അവസാനിപ്പിക്കുക: കേരള എൻ.ജി.ഒ സംഘ് മാനന്തവാടി ബ്രാഞ്ച് സമ്മേളനം

മാനന്തവാടി: ജീവനക്കാരോടുള്ള സംസ്ഥാന സർക്കാരിൻ്റെ വെല്ലുവിളി അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് മാനന്തവാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും , പെൻഷൻകാരെയും വിഡ്ഢികളാക്കുന്നതായിരുന്നു കേരള ബഡ്ജറ്റ്. ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശ്ശിക, 21 ശതമാനം ക്ഷാമബത്ത തുടങ്ങി നിരവധി അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ളപ്പോഴാണ് കേവലം ഒരു ഗഡു ക്ഷാമബത്ത മാത്രം പ്രഖ്യാപിച്ചുകൊണ്ട് ബഡ്ജറ്റ് ജീവനക്കാരെ കബളിപ്പിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തിൽ വന്ന് 7 വർഷം കഴിഞ്ഞപ്പോൾ മുൻപ് നിശ്ചയിച്ച കമ്മിറ്റിയുടെ റിപ്പോർട്ടുകളിലെ ശിപാർശകൾ പോലും നടപ്പിലാക്കാതെ വിഷയം പഠിക്കുന്നതിനായി വീണ്ടും ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. ഇത്തരത്തിൽ ജീവനക്കാരെയും, അദ്ധ്യാപകരെയും, പെൻഷൻ കാരെയും അവഗണിച്ചു കൊണ്ടുള്ള ബഡ്ജറ്റിനെതിരെയും, ജീവനക്കാരോടുള്ള സർക്കാരിൻ്റെ നിലപാടിനെതിരെയും ശക്തമായ പ്രതിഷേധം സമ്മേളനം രേഖപ്പെടുത്തി
ശ്രീനന്ദൻ കെ പി അദ്ധ്യക്ഷത വഹിച്ചു. വി.കെ ബാസ്കരൻ ജില്ലാ അദ്ധ്യക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. കെ സന്തോഷ്കുമാർ ബി എം എസ് ജില്ലാ ജോയിൻ സെക്രട്ടറി, എം കെ പ്രസാദ് എൻ.ജി.ഒ സംഘ് സംസ്ഥാന സമിതി അംഗം, പി സുന്ദരൻ പെൻഷനേഴ്സ് സംഘ് സംസ്ഥാന സമിതി അംഗം, എം ആർ സുധി ബ്രാഞ്ച് സെക്രട്ടറി, പി സുരേഷ്, വി പി ബ്രിജേഷ്, വി ശിവകുമാർ, ഇ എം സതീശൻ തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി ബ്രാഞ്ചിലെ പുതിയ ഭാരവാഹികൾ; പ്രസിഡൻറ് കെ പി ശ്രീനന്ദനൻ , സെക്രട്ടറി സന്തോഷ് നമ്പ്യാർ, വൈസ് പ്രസിഡൻ്റ് പി ജെ ജയേഷ്, ജോയിൻ സെക്രട്ടറി വി എൻ പ്രമോദ് എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അനധികൃതമായി കടത്തിയ മദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികള്‍ പിടിയില്‍
Next post ബഡ്ജറ്റ്: വയനാടിനോടുള്ള അവഗണന പ്രതിഷേധാര്‍ഹം : ആര്‍ ചന്ദ്രശേഖരന്‍
Close

Thank you for visiting Malayalanad.in