കൽപ്പറ്റ: കേബിൾ ടി.വി.ഓപ്പറേറ്റർമാരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങൾ ശക്തമാക്കാൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനത്തിൽ തീരുമാനമായി. ബ്രോഡ്ബാൻഡ് ഡിജിറ്റൽ കണക്ഷൻ വിതരണത്തിൽ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനും കൽപ്പറ്റയിൽ നടന്ന പതിനാലാമത് ജില്ലാ സമ്മേളനത്തിൽ തീരുമാനമായി.. രാജ്യത്തെ ബ്രോഡ്ബാന്റ് ഡിജിറ്റല്‍ കണക്ഷന്‍ വിതരണരംഗത്ത് കേരളാവിഷന്‍ 8ാം സ്ഥാനം നേടിയതിന്റെ ആഹ്ലാദപശ്ചാത്തലത്തിലാണ് പതിനാലാം വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ ഓഷിൻ ഓഡിറ്റോറിയത്തിൽ ചേർന്നത്. .. വയനാട് ജില്ലാ സമ്മേളനം സി.ഒ.എ.സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.എം.ഏലിയാസിൻ്റെ അധ്യക്ഷതയിലാണ് സമ്മേളനം നടന്നത്. സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മൻസൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള വിഷൻ ചെയർമാൻ കെ.ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ബിനീഷ് മാത്യു അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി പി. അഷ്റഫ് ജില്ലാ സമ്മേളന റിപ്പോർട്ടും ബിജു ജോസ് സാമ്പത്തിക റിപ്പോർട്ടും കെ.എൻ.വിജിത്ത് ഇൻ്റേണൽ ഓഡിറ്റിംഗ് റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ടായി ബിജു ജോസിനെയും സെക്രട്ടറിയായി അഷ്‌റഫ് പൂക്കയിലെനെയും ട്രഷറര്‍ ആയി സി.എച്ച്. അബ്ദുള്ളയെയും വൈസ് പ്രസിഡണ്ട് ആയി: എലിയാസ് പി.എം. ജോ: സെക്രട്ടറിയായി ഷബീര്‍ അലിയേയും തിരഞ്ഞെടുത്തു.ചെറുകിട കേബിൾ ടി.വി. ശൃംഖലയെ തകർക്കുന്ന കെ.എസ്.ഇ.ബി നടപടി പിൻവലിക്കുക,കേബിൾ ഓപ്പറേറ്റർമാർക്ക് ചെറുകിട സംരംഭങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുക,. ജില്ലയിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരംകാണാനുള്ള നടപടി ഉണ്ടാക്കുക, വനമില്ലാത്ത പ്രദേശങ്ങളിൽ പോലും ആനയും മറ്റ് വന്യ മൃഗങ്ങളും വർഷങ്ങളായി എത്തുന്നത് ഗൗരവത്തോടെ കാണണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോഴിക്കോട് – മൈസൂർ ദേശീയപാതയിൽ നിലനിൽക്കുന്ന രാത്രി യാത്രാ നിയന്ത്രണം പിൻവലിക്കുക, ജില്ലയിലേക്ക് അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുവാൻ വേണ്ടിയുള്ള ബദൽ പാതകൾ ആരംഭിക്കുക, മേപ്പാടി – കള്ളാടി തുരങ്ക പാതയുടെ പ്രവർത്തി ഉടൻ തുടങ്ങുക..പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ അനുവദിക്കുക. നഞ്ചങ്കോട് നിലമ്പൂർ, മൈസൂർ തലശ്ശേരി റെയിൽവേ റൂട്ട് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ പതിനാലാമത് ജില്ലാ സമ്മേളനം ഉന്നയിച്ചു.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...