.
കൽപ്പറ്റ:
വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് ലക്കിടിയിൽ പ്രവർത്തന സജ്ജമായി. സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രത്യേക ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി.സിദ്ധീഖ് പാർക്കിൻ്റെ ഗ്രാൻ്റ് ഓപ്പണിങ്ങ് ഉത്ഘാടനം നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം വി.ഉഷാകുമാരി അധ്യക്ഷയായി. സി പി ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, , ടൂറിസം ഡെപ്യുടി ഡയറക്ടർ പ്രഭാത് ടി.വി, വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ്, വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ്കുമാർ ,പി .പി അലി, എൻ ഒ ദേവസി, ഫാദർ ഫ്രാൻസൻ ചെരുമാൻ തുരത്തിൽ, റസാഖ് കൽപ്പറ്റ എന്നിവർ സംസാരിച്ചു. ഇൻഡ്യയിലെ ആദ്യത്തെ മൾട്ടി ആക്ടിവിറ്റി ഗ്ലാസ് ബ്രിഡ്ജിൻ്റെയും, കേരളത്തിലെ ആദ്യത്തെ ബൻജി ഫ്ലാൻ്റ്ഫോമിൻ്റയും പ്രവർത്തന ഉദ്ഘാടനം ടി.സിദ്ധീഖ് എം എൽ എ നിർവഹിച്ചു. പൂർണ്ണമായും സൗജന്യമായാണ് ആദ്യ ദിനം പാർക്ക് സഞ്ചാരികളെ വരവേറ്റത്. മുപ്പത് മീറ്റർ ഉയരത്തിൽ 43 മീറ്റർ നീളത്തിലുമുള്ള ഗ്ലാസ് ബ്രിഡ്ജും
150 മീറ്റർ ഉയരത്തിൽ നിന്ന് താഴെക്ക് കുതിക്കുന്ന ബൻജിജൻ മ്പ് ആദ്യ ദിനമെത്തിയ സഞ്ചാരികൾക്ക് അത്ഭുത കാഴ്ച്ചകളായി.
സൂപ്പർമാൻ സിംഗ്, ബാലിസ്വിംഗ്, കപ്പിൾ സ്വിംഗ്, ഫാമിലി സ്വിംഗ്, ഫ്ലൈയിംഗ് ഫോക്സ്, റൈയിൻ ഡാൻസ്, കിഡ്ക്കോവ്, സെരേനിറ്റി ഹെവൻ, തുടങ്ങി ഒട്ടേറെ വൈവിധ്യാനങ്ങളുടെ റൈഡുകളാണ് അൾട്രാ പാർക്കിൽ വയനാടിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.
താമശ്ശേരി ചുരം വ്യു പോയിൻ്റിനും പുക്കോട് തടാകം, എൻ ഊര് പൈതൃകഗ്രാമത്തിനും മധ്യേ ദേശീയപാതയുടെ അരികിലാണ് അൾട്രാ പാർക്ക്..
One thought on “വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു”
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
marvelous project….all wishes prayers