കൽപ്പറ്റ: രാഷ്ട്രീയ യുവ ജനത ദള്‍(ആര്.വൈ.ജെ.ഡി) സംസ്ഥാന ക്യാമ്പ് 19,20,21 തീയതികളില്‍ മുത്തങ്ങ വൈല്‍ഡ് വെസ്റ്റ് റിസോര്‍ട്ടില്‍(എം.കെ.പ്രേംനാഥ് നഗര്‍)ചേരും. വര്‍ഗീയതയ്ക്കെതിരെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളുടെ പോരാട്ടം നടക്കുന്ന വേളയില്‍ രാഷ്ട്രീയ ജനത ദളിന്റെ(ആര്.ജെ.ഡി) ശക്തീകരണത്തിനുള്ള കര്‍മ പദ്ധതികള്‍ക്ക് ക്യാമ്പ് രൂപം നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ജില്ലകൡനിന്നുള്ള 150 പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്യാമ്പിന് 19ന് വൈകുന്നേരം അഞ്ചിന് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. 20ന് രാവിലെ ഒമ്പതിന് ആര്.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാഷ്ട്രീയ പ്രമേയം, സംഘടന പ്രമേയം, പരിസ്ഥിതി പ്രമേയം, പ്രവര്‍ത്തന രൂപരേഖ, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. ഡോ.വര്‍ഗീസ് ജോര്‍ജ്, സബഹ് പുല്‍പ്പറ്റ, റാഷിദ് ഗസാലി, സി.പി.ഷെഫീഖ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിക്കും. 21ന് ഉച്ചകഴിഞ്ഞ് സമാപന സമ്മേളനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മോഹനന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.കെ.അനില്‍കുമാര്‍, എം.കെ.ഭാസ്കരന്, കെ.കെ.ഹംസ, വി.കുഞ്ഞാലി, പി.കെ.പ്രവീണ്‍, സലിം മടവൂര്‍, ഡി.രാജന് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.ആര്.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് സിബിന് തേവലക്കര, ജനറല്‍ സെക്ട്രട്ടറി കെ.റജീഷ്, സ്വാഗതസംഘം ചെയര്മാന് പി.കെ.അനില്‍കുമാര്‍, കണ്‍വീനര്‍ കെ.ടി.ഹാഷിം, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്.സ്കറിയ, ഡയറക്ടര്‍ നാസര്‍ മച്ചാന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...