കാരുണ്യം വിവാഹ സംഗമം ഫെബ്രുവരി 24 ന്

കണിയാമ്പറ്റ: മില്ലുമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് വിവാഹ സംഗമം 2024 ഫെബ്രുവരി 24ന് ശനിയാഴ്ച മില്ല്മുക്കില്‍ പ്രത്യേകം സജ്ജമാക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും. കഴിഞ്ഞ 11 വിവാഹ സംഗമങ്ങളിലൂടെ 236 യുവതി യുവാക്കളുടെ മംഗല്യ സ്വപ്‌നം പൂവണിയിക്കാന്‍ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി കെ എം ഷാജി, ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ബഹാവുദ്ദീന്‍ നദവി എന്നിവര്‍ സംബന്ധിക്കും. അനാഥകളും നിര്‍ദ്ധരുമായ 16 യുവതി യുവാക്കളുടെ നിക്കാഹ് കര്‍മ്മത്തിന് കാര്‍മികത്വം വഹിക്കുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം കമ്മറ്റി മുഖ്യ രക്ഷാധികാരി കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കുഞ്ഞമ്മദ് നെല്ലോളി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പിസി ഇബ്രാഹിം ഹാജി, ഡയറക്ടര്‍മാരായ അഹമ്മദ് പുത്തന്‍പുര, അമ്മദ് നെല്ലോളി, ഇബ്രാഹിം കേളോത്ത്,ഖാദര്‍ എംകെ, അബ്ബാസ് പൊന്നോളി, മൂസ പള്ളിക്കണ്ടി, ഗഫൂര്‍ കാട്ടി, അബൂബക്കര്‍ മുക്രി, അബ്ദുള്ള വരിയില്‍, യൂനുസ് സി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നാസര്‍ പുതിയാണ്ടി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിലീഫ് കമ്മിറ്റി കണ്‍വീനര്‍ ജൗഹര്‍ പി എം സ്വാഗതവും ട്രഷറര്‍ എംപി ഉസ്മാന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ ഫാമിലി കോൺഫറൻസ് ജനുവരി 14 ന് വടുവഞ്ചാൽ സലഫി നഗറിൽ: ഒരുക്കങ്ങൾ പൂർത്തിയായി
Next post യൂത്ത് കോൺഗ്രസിൻ്റെ എസ്.പി. ഓഫീസ് മാർച്ചിനിടെ സംഘർഷം: പ്രവർത്തകർ ബാരിക്കേഡ് മറികടന്നു
Close

Thank you for visiting Malayalanad.in