പുതിയിടംകുന്ന് വി. ചാവറ കുര്യക്കോസ് ദേവാലയത്തിൽ തിരുനാൾ നാളെ തുടങ്ങും.

മാനന്തവാടി: പുതിയിടംകുന്ന് ഇടവക ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. ചാവറ കുര്യക്കോസിന്റെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാൾ വെള്ളി, ശനി, ഞായർ (ജനുവരി 5, 6, 7) എന്നീ ദിവസങ്ങളിൽ സംയുക്തമായി ആഘോഷിക്കുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4.30 ന് വികാരി ഫാ.ജെയിംസ് ചക്കിട്ടുകുടിയിൽ തിരുനാൾ കൊടിയേറ്റ് നടത്തും. തുടർന്ന് ലത്തീൻ റീത്തിൽ അർപ്പിക്കുന്ന വി.കുർബാനയ്ക്ക് ഫാ. എഡ്വേർഡ് പുത്തൻ പുരയ്ക്കൽ കാർമ്മികത്വം വഹിക്കും. ശനിയാഴ്ച വൈകുന്നേരം 4.30 ന് കല്ലോടി ഫൊറോന വികാരി ഫാ. സജി കോട്ടായിൽ വി.കുർബാനയർപ്പിക്കും. യാക്കോബായ മലബാർ ഭദ്രാസനം മെത്രാപോലീത്ത ഗീവർഗ്ഗീസ് മാർ സ്തെഫാനോസ് മെത്രാപോലീത്ത തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം 6.45 ന് തിരുനാൾ പ്രദക്ഷിണം.രാത്രി 8 ന് ആകാശവിസ്മയം .തുടർന്ന് ചേകോർ കളരി സoഘത്തിന്റെ പ്രദർശനം, കലാ സന്ധ്യ എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുർബാന, 10 മണിക്ക് .ഫാ. ആൽബിൻ വളയത്തിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന . ഉച്ചക്ക് 12 ന് പ്രദക്ഷിണം, 1 മണിക്ക് നേർച്ച ഭക്ഷണം. ഉച്ചകഴിഞ്ഞ് 2 മണിക്ക് സമാപനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
Next post കേരള ഗവ. നഴ്സസ് അസോസിയേഷൻ (KGNA) കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി
Close

Thank you for visiting Malayalanad.in