മാനന്തവാടി: :കിഡ്നി രോഗികള്‍ക്ക് ഡയാലിസിന് തുക കണ്ടെത്തുന്നതിനായി ചാൻസിലേഴ്സ് ക്ലബ്ബും റിമാൽ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെ ന്റിന് ഇന്ന് തുടക്കമാകും.
.ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്കാരികസമ്മേളനത്തോടെയാണ് 20 ദിവസം നീണ്ടു നില്ക്കുന്ന ജില്ലയിലെ ഏറ്റവുമധികം കളിയാരാധാകരെത്തുന്ന കാല്‍പ്പന്തുകളിക്ക് തുടക്കം കുറിക്കുന്നത്..മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. .ഉദ്ഘാടന ചടങ്ങില്‍ വെച്ച് അല്‍കരാമ സൗജന്യ ഡയാലിസിസ് സെന്ററിന്റെ സ്ഥാപകനും പ്രവാസി വ്യവസായിയുമായ നാസര്‍ കുനിങ്ങാരത്തിനെ ആദരിക്കും
.കഴിഞ്ഞ രണ്ട് സീസണുകളിലും ടൂര്‍ണ്ണമെന്റിലൂടെ സമാഹരിച്ച തുക നിര്‍ധനര്‍ക്ക് സഹായമായി മാറ്റുകയാണ് സംഘാടകര്‍ ചെയ്തത്.ഈ വര്‍ഷത്തെ വരുമാനം അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിനും ചാൻസിലേഴ്സ് ക്ലബ്ബിന് ഓഫീസ് കെട്ടിട നിര്‍മാണത്തിനുമാണ് വിനിയോഗിക്കുക.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന 21 പ്രമുഖ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.റോയല്‍ ട്രാവല്‍സ് കോഴിക്കോടും ജവഹര്‍ മാവൂരും തമ്മിലാണ് ആദ്യ മത്സരം.എല്ലാ ദിവസവും മത്സരങ്ങള്‍ക്ക് മുമ്പായി വിവധ സാസംസ്കാരിക പരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കും.വൈകുന്നേരം ഏഴുമണിമുതല്‍ സാസ്കാരികപരിപാടികളും ഒമ്പത് മണിക്ക് ടൂര്ണ്ണമെന്റുമാണ് അരങ്ങേറുക.ഏഴായിരത്തോളം പേര്‍ക്കിരുന്ന് കളി കാണാവുന്ന ഗാലറിയാണ് ഗ്രൗണ്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...