വയനാട് കാർണിവൽ പനമരത്ത് തുടങ്ങി; 31 വരെ വിവിധ പരിപാടികൾ

.
പനമരം : സാംസ്കാരിക വാണിജ്യ സാമൂഹിക വിനോദ വിദ്യാഭ്യാസ മേഖലകളെ കോർത്തിണക്കിക്കൊണ്ട് വയനാട് ചേബർ ഓഫ് കൊമേഴ്സും ഓർബിറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷനും ചേർന്ന് ഒരുക്കുന്ന ഡിസംബർ 31 ആം തീയതി വരെ നീണ്ടുനിൽക്കുന്ന വയനാട് കാർണിവൽ പനമരം മാജിക് വില്ലേജിൽ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വയനാട് ചേബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ഓർഗാനിസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഫാദർ വർഗീസ് മറ്റവന , പനമരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഗഫൂർ കാട്ടി, പനമരം പഞ്ചായത്ത് പ്രസിഡന്റ് ശ ആസിയ ടീച്ചർ, മുൻ പോലീസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം, പനമരം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി സുബൈർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ , പനമരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ ടി ഇസ്മായിൽ,ഓർഗാനിസിംഗ് കമ്മിറ്റി കോഡിനേറ്റർ ഈശോ എം ചെറിയാൻ, ഓർഗാനിസിംഗ് കമ്മിറ്റി കൺവീനർ ജേക്കബ് സി വർക്കി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ, ടി എം ഉമ്മർ, സി എം ശിവരാമൻ,ഷാജി ചെറിയാൻ സിനോ പാറക്കാല, കുനിയൻ അസീസ്, ആലി പനമരം തുടങ്ങിയവർ ആശംസകൾ നേർന്നു.
വനിതാ വടംവലി മത്സരം, വിവിധ ഓർഗസ്ട്രേകളുടെ 31 വരെ നീണ്ടുനിൽക്കുന്ന ഗാന സന്ധ്യകൾ, വിദ്യാഭ്യാസ സെമിനാറുകൾ, ഫാഷൻ ഷോ, മ്യൂസിക് ഫെസ്റ്റ് മത്സരങ്ങൾ, ഗോത്രകല സംഗമങ്ങൾ, മാധ്യമ സെമിനാറുകൾ, വനിത ദിനാഘോഷം, ഭിന്നശേഷി വിദ്യാർഥികളുടെ കലാസംഗമം, ഫുഡ് ഫെസ്റ്റിവൽ, വിവിധതരത്തിലുള്ള വിനോദ ഉല്ലാസ പാർക്ക് തുടങ്ങിയവ ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന വയനാട് കാർണിവലിന്റെ സവിശേഷതകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post 46.65 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി: അതിർത്തികളിൽ ലഹരിപരിശോധന കർശനമാക്കി പോലീസ്
Next post വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
Close

Thank you for visiting Malayalanad.in