. കൽപ്പറ്റ: കോൺഗ്രസിൻ്റെ ഡി.ജി.പി ഓഫീസ് മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ വയനാട്ടിലും പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ ദേശീയ പാത ഉപരോധിച്ചു. ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചന്റെയും എ.ഐ.സി.സി. അംഗം പി.കെ.ജയലക്ഷ്മിയുടെയും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലിയുടെയും മറ്റ് നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് സമീപത്ത് അരമണിക്കൂർ റോഡ് ഉപരോധിച്ചു തുടർന്ന് പോലീസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.പോലീസ് നരനായാട്ട് തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടത്തിൽ നൂറിലധികം പ്രവർത്തകർ അണിനിരന്നു. സംസ്ഥാന സർക്കാരിനും , പോലീസിനുമെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ പ്രകടനത്തിന് പോലീസ് അകമ്പടി പോകുന്നതിനെ എതിർത്തു. തുടർന്ന് നേതാക്കളിടപ്പെട്ട് പ്രവർത്തകരെ ശാന്തരാക്കിയതോടെ കുറച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു . ഇതോടെ നഗരത്തിൽ വലിയ ഗതാഗത കുരുക്കായി. ഒരു മണിക്ക് ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ നിന്ന് പിരിഞ്ഞു പോയത് . പോലീസ് നരനായാട്ട് തുടർന്നാൽ വരും ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കുമെന്ന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...