മൂല്യാധിഷ്ഠിത സ്വത്ത് സമ്പാദനം ഒരു തെറ്റല്ല : മുൻ . കർണാടക ലോകായുക്ത അധ്യക്ഷൻ ജസറ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ.

( Report: Bangalore Special correspondent Devadas TP)
ബംഗളൂരു:
അഴിമതി രഹിതവും മൂല്യാധിഷ്ഠിതവും ആയി ബിസിനെസ്സ് ചെയ്തു സമ്പത്ത് ആർജിക്കുന്നതിൽ തെറ്റില്ലെന്ന് , മൈനിങ് ലോബിക്കും , അഴിമതിക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികൾക്കും എതിരെ ശക്തമായി നിലപാടുകൾ എടുത്തു പ്രസിദ്ധി ആർജ്ജിച്ച മുൻ കർണാടക ലോകായുക്ത അധ്യക്ഷൻ ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ പറഞ്ഞു.
ഉള്ളതിൽ സംതൃപ്തി ഇല്ലയ്മ മനുഷ്യനിൽ അത്യാഗ്രഹം ഉണ്ടാക്കുന്നു.അത്യാഗ്രഹം അഴിമതിക്ക് കാരണം ആകുന്നു എന്നു അദ്ദേഹം പറഞ്ഞു.
ബോഫോഴ്സ് , കോമൺ വെൽത്ത് ഗെയിംസ് , 2G സ്പെക്ട്രം, കൽക്കരി ഘനന അനുവാദം എന്നിവ ഉദാഹരണം ആയി അദ്ദേഹം സൂചിപ്പിച്ചു .
പുതു തലമുറക്ക് ധാർമിക മൂല്യങ്ങൾ ഉണ്ടാകേണ്ടതുണ്ട് . ഇതിനുവേണ്ടി 1500 ഓളം കോളേജ്/ സ്കൂൾ സന്ദർശിച്ചു വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തിയ അനുഭവം അദ്ദേഹം പങ്ക് വെച്ചു.
മോറൽ സയൻസ് ( ധാർമിക ശാസ്ത്രം ) പാഠ്യ പദ്ധതിയുടെ ഭാഗം ആക്കണം എന്നും അദ്ദേഹം നിർദേശിച്ചു.
വിദ്യാഭ്യാസ വിച്ക്ഷണൻ, മനുഷ്യസ്നേഹി വ്യവസായി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ എ.എസ്.രാമയ്യയുടെ യൂടെ ജീവ ചരിത്രം പുസ്തക പ്രകാശന വേളയിൽ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു അ്ദേഹം.
സര്ക്കാർ ഒരു രൂപ ചിലവഴിക്കുമ്പോൾ, യഥാർത്ഥത്തിൽ 15 പൈസ മാത്രം ആണ് ഗുണഭോക്താവ്ന് ലഭിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി ഒരിക്കൽ പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു.
പുസ്തക പ്രകാശനം കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യന്‍ നിര്‍മ്മിത ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്‍ അഡാസ് ഷോയില്‍
Next post വയനാട് മുട്ടിൽ പരിയാരം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി: ലീഗിലെ എം.കെ. അലി വിജയിച്ചു.
Close

Thank you for visiting Malayalanad.in