വാകേരിയിൽ കടുവ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പന്തം കൊളുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പശുവിന് പുല്ലരിയാൻ പോയ മരോട്ടി പറമ്പിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വർധിച്ച് വരുന്ന വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യർ നിരന്തരം ദാരുണമായി കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ച് കൊണ്ടാണ് പന്തം കൊളുത്തി പ്രതിഷേധം നടത്തിയത്. മാനന്തവാടി ഗാന്ധി പാർക്കിൽ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നിലംപറമ്പിൽ പ്രതിഷേധ സ്വരം അറിയിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് മെലിൻ ആന്റണി പുളിക്കയിൽ, ജനറൽ സെക്രട്ടറി അഭിനന്ദ് ജോർജ് കൊച്ചുമലയിൽ, സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, ട്രഷറർ ബിബിൻ പിലാപ്പിള്ളിയിൽ, കോഡിനേറ്റർ അഖിൽ ജോസ് വാഴച്ചാലിൽ, ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി.ബെൻസി ജോസ് എസ്. എച്ച്, കെ.സി.വൈ.എം മാനന്തവാടി രൂപത സംസ്ഥാന സെനറ്റ് അംഗം റ്റിബിൻ പാറക്കൽ, സിൻഡിക്കേറ്റ് അംഗമായ ക്ലിന്റ് ചായംപുന്നക്കൽ, ദ്വാരക മേഖല പ്രസിഡന്റ് അജയ് മുണ്ടയ്ക്കൽ, മെൽബിൻ കല്ലടയിൽ എന്നിവർ നേത്യത്വം നൽകി. നിരവധി യുവജനങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ യുവാവിനെ കടുവ ആക്രമിച്ച് ശരീരഭാഗങ്ങൾ ഭക്ഷിച്ചു :പ്രതിഷേധവുമായി നാട്ടുകാർ
Next post യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി
Close

Thank you for visiting Malayalanad.in