വയനാട്ടിൽ കടക്കെണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയിലെ എളമ്പിലാശ്ശേരി ഇ. എസ്.സുധാകരൻ ആണ് വിഷം കഴിച്ചതിന് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്.
ഭാര്യ മീനാക്ഷിയുടെ മരണ ശേഷം തറവാട്ടിൽ തനിച്ചായിരുന്നു സുധാകരൻ്റെ താമസം. സ്ഥലത്തെ സഹകരണ ബാങ്കിൽ ഇയാൾക്ക് അഞ്ചരലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു. അതിൽ കാർഷികകടാശ്വാസത്തിൽരണ്ടു ലക്ഷം രൂ പ എഴുതിത്തള്ളിയിരുന്നു. ബാക്കിയുളള മൂന്നര ലക്ഷം രൂപ ജനുവരിയിൽ അടയ്ക്കണമെന്നും തുക അടച്ചില്ലെങ്കിൽ വീണ്ടും അത് അഞ്ചര ലക്ഷം രൂപയായി മാറുമെന്നും ബാങ്ക് അധികൃതർ ഇദ്ദേഹത്തെ അറിയി ച്ചിരുന്നു. ഈ തുക എങ്ങനെ അ ടയ്ക്കുമെന്നറിയാതെ മനോവി ഷമത്തിലായിരുന്നു സുധാകരൻ. ഇതിനു പുറമെ സ്വകാര്യ വ്യക്തികളിൽ നിന്നും കടം മേടിച്ചതും തിരിച്ചു കൊടുക്കാനായിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് മകൻ സത്യൻ പറയുന്നത്.
മകൻ സത്യൻ നൂറ് മീറ്റർ അകലെ മറ്റൊരു വീട് വച്ചാണ് താമസം. സത്യനെ കൂടാതെ സുധാകരന് ഒരു മകൾ കൂടിയുണ്ട്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....