ശിശിര ജെസ് സെബാസ്റ്റ്യൻ: മലയാള സിനിമക്ക് വയനാട്ടിൽ നിന്നൊരു നായിക കൂടി: നൊണ റിലീസായി.

.സി.വി.ഷിബു.
കൽപ്പറ്റ: വയനാട് വീണ്ടും മലയാള സിനിമയിൽ ചർച്ചയാകുന്നു. പൂർണ്ണമായും വയനാട്ടിൽ ചിത്രീകരിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത നൊണ എന്ന സിനിമ റിലീസ് ചെയ്തതോടെ വയനാട്ടിൽ നിന്ന് ഒരു നായികയെ കൂടി മലയാള സിനിമക്ക് ലഭിച്ചു. സിനിമ റിലീസായി ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകരിൽ നിന്നുള്ള മികച്ച പ്രതികരണത്തിൽ സന്തോഷിക്കുകയാണ് നൊണയിലെ അമൃത യെന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച ബത്തേരി സ്വദേശിനി ശിശിര . ചെറുപ്പം മുതൽ സിനിമാ മോഹം ഉള്ളിലൊതുക്കി നടന്ന ശിശിര ജെസ് സെബാസ്റ്റ്യൻ അഭിനയിച്ച ആദ്യ സിനിമയാണ് അമൃത എന്ന നായിക കഥാപാത്രമുള്ള നൊണ .എന്നാൽ നൊണക്ക് ശേഷം ശിശിര അഭിനയിച്ച ഐമ എന്ന തമിഴ് സിനിമയും ചതി, പുലിമട എന്നീ മലയാള സിനിമകളും നേരത്തെ റിലീസായിരുന്നു. ദ്വാരക സ്വദേശിയും ബത്തേരിയിലെ ഡെൻ്റൽ ഡോക്ടറുമായ ജെസ് രാജ് സെബാസ്റ്റ്യൻ്റെ ഭാര്യയായ വെള്ളമുണ്ട സ്വദേശി ശിശിര ബത്തേരി കോട്ടക്കുന്നിൽ സെയ്സ്ത ഡിസൈനർ സ്റ്റുഡിയോ എന്ന പേരിൽ ബോട്ടീക് നടത്തി വരികയാണ്. നാടക പ്രവർത്തകരായ ഹേമന്ത് കുമാറും രാജേഷ് ഇരുളവും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന നൊണ. ഹേമന്ത് കുമാർ എഴുതിയ കഥ രാജേഷ്. ഇരുളമാണ് സംവിധായകൻ. . .ഇന്ദ്രൻസിനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾ തൻ്റെ സിനിമാ ജീവിതത്തിൽ വലിയ അനുഭവമായിരുന്നുവെന്ന് ശിശിര പറഞ്ഞു. വയനാടിൻ്റെ ഗ്രാമ ദൃശ്യഭംഗി പൂർണ്ണമായും ഒപ്പിയെടുത്ത് പോൾ ബത്തേരിയാണ് ക്യാമറ കൈകാര്യം ചെയ്തത്. മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രവാസിയായ ജേക്കബ്ബ് ഉതുപ്പ് ആണ് വ്യത്യസ്തമായ പ്രമേയമുള്ള നൊണ നിർമ്മിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റുമെന്ന പ്രതീക്ഷയാണ് നായിക ശിശിരക്കും നൊണയുടെ അണിയറ പ്രവർത്തകർക്കുമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്രം ഭരണസമിതി ചുമതലയേറ്റു
Next post വയനാട്ടിൽ കടക്കെണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു.
Close

Thank you for visiting Malayalanad.in