പനമരം ഇരട്ട കൊലപാതകം: സാക്ഷി വിസ്താരം ബുധനാഴ്ച പൂർത്തിയാകും: ഒരു മാസത്തിനകം വിധിയുണ്ടാകും

. കൽപ്പറ്റ: പ്രമാദമായ പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ മാസങ്ങൾ നീണ്ട സാക്ഷി വിസ്താരം ബുധനാഴ്ച പൂർത്തിയാകും. കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി രണ്ടിലെ ജഡ്ജി എസ്.കെ. അനിൽ കുമാർ മുമ്പാകെയാണ് അവസാനത്തെ സാക്ഷി വിസ്താരം തുടങ്ങിയത്. 2021 ജൂൺ പത്തിനാണ് നെല്ലിയമ്പം പദ്മാലയത്തിൽ കേശവൻ നായർ, ഭാര്യ പദ്മാവതിയമ്മ എന്നിവർ ദാരുണമായി കൊലചെയ്യപ്പെട്ടത്. പനമരം നെല്ലിയമ്പം കോളനിയിലെ അർജുനാണ് കേസിലെ പ്രതി. . അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് എസ്.കെ.അനിൽ കുമാർ മുമ്പാകെയാണ് വിസ്താരം നടക്കുന്നത്. 122 രേഖകൾ പരിശോധിച്ചു. 39 തൊണ്ടി മുതലുകളാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. ആകെ യുള്ള 101 സാക്ഷികളിൽ 73-മത്തെ സാക്ഷിയാണ് അവസാനമായി വിസ്തരിക്കപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രൻ. ഇദ്ദേഹത്തിൻ്റെ വിസ്താരം മറ്റന്നാൾ പൂർത്തിയാകുന്നതോടെ ഒരു മാസത്തിനകം വിധിയുണ്ടാകുമെന്ന് സ്പഷെൽ പബ്ലിക് പ്രോസിക്യൂട്ടർ സി.സണ്ണി പോൾ പറഞ്ഞു.പ്രോസിക്യൂഷന് വേണ്ടി സ്പഷെൽ പബ്ലിക് പ്രോസിക്യൂട്ടർ സി.സണ്ണി പോൾ, അഡ്വ.പി.എം. സുമേഷ്, എന്നിവരും പ്രതിക്ക് വേണ്ടി മുൻ സൈനികനും അഭിഭാഷകനുമായ അഡ്വ.പി.ജെ. ജോർജും ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ടാമത് പി.ടി. കുഞ്ഞുമുഹമ്മദ് സ്മാരക പുരസ്കാരം സമീർ മൊട്ടത്താനത്തിന് സമ്മാനിച്ചു
Next post കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു.
Close

Thank you for visiting Malayalanad.in