. കൽപ്പറ്റ : ക്ഷേമനിധി പുതുക്കലിന്റെ പേരിൽ കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ ഭീമമായ പിഴ ചുമത്തി ക്ഷേമനിധി ബോർഡ് നടത്തികൊണ്ടിരിക്കുന്ന പകൽ കൊള്ള എത്രയും പെട്ടന്നു് അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ (എൻ) ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2019-ൽ തൊഴിലാളികളുടെ പാസ്ബുക്ക് അടക്കമുള്ള രേഖകൾ ബോർഡിൻ്റെ ജില്ലാ ഓഫീസുകളിൽ വിശദമായി പരിശോധിച്ച് പുതുക്കി സീൽ വെച്ച് നൽകിയിട്ടുള്ളതാണ്. ഈ രീതിയിൽ പുതുക്കലിന് വിധേയമാക്കിയ രേഖകളിൽ കുടിശ്ശിക ഇല്ലെന്നും അംഗത്വം നിലനിൽക്കുന്നുണ്ടെന്നും ആനുകല്യങ്ങൾക്ക് അർഹതയൂണ്ടെന്നുമാണു് . 2019- നു് ശേഷം 2023. ലാണ് ഇപ്പോൾ രേഖകൾ പുതുക്കാൻ ബോർഡ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികളും ക്ഷേമനിധി രേഖകളും സഹിതം ഓൺലൈൻ ചെയ്ത് ബോർഡ് ഓഫീസുകളിൽ നൽകിയപ്പോൾ കൂടുതൽ ക്ഷേമനിധിത്തേകൾ പുതുക്കാൻ കഴിയാതെ തിരിച്ച് നൽകുകയും തൊഴിലാളിയുടെ മാപ്പപേക്ഷയും യൂനിയൻ സാക്ഷിപത്രവും സഹിതം വീണ്ടും രേഖകൾ ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം. അംഗത്വം പുനസ്ഥാപി ക്കുന്നതിനുള്ള ഓർഡർ ഫോറം കുടിശ്ശിക ചേർത്തി പിഴ ഒടുക്കുന്നതിനും അംശാദായം അടയ്ക്കുന്നതിനുമായി തിരികെ നൽകുകയാണ് ഭാരപാണ്ഡ്. കുടിശ്ശിക ഒടുക്കാൻ അറിയിക്കുന്ന രേഖകളിൽ 2016. 2017- വർഷം മുതൽ പിഴയും അംശാദായവും 2023-ൽ പുതുക്കുന്ന മാസം വരെ മാസം 5രൂപ തോതിൽ പിഴയും ചേർത്ത് അടയ്ക്കാനാണു് ആവശ്യപ്പെടുന്നത്. ഇത് അടച്ചാൽ മാത്രമേ തൊഴിലാളിക്ക് അംഗത്വം നിലനിൽക്കുകയുള്ളൂ. 2019-ൽ രേഖകൾ പുതുക്കിയപ്പോൾ ബോർഡിൻ്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് പിഴയിലൂടെയും അംശാദായം അടയ്ക്കുന്നതിലേയ്ക്കും എത്തിച്ചിട്ടുള്ളതെന്ന് ഇവർ ആരോപിച്ചു 2019-ൽ പുതുക്കിയ രേഖകൾ സഹിതം ആനുകല്യങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുമ്പോൾ തൊഴിലാളിയ്ക്ക് അംഗത്വം നഷ്ട- പ്പെട്ടു. എന്നറിയിച്ചുകൊണ്ട് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ക്ഷേമനിധി ബോർഡിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള നിരുത്തരവാദപരമായ പോരായ്മ യുടെ പേരിൽ തൊഴിലാ ളികൾക്ക് പെൻഷനോ ആനുകല്യങ്ങളോ നിഷേധിക്കുന്നത് അവസാനിപ്പിക്കണം.
2019-നു ശേഷം കുടിശ്ശികയോ, അംശാദായമോ അടയ്ക്കാനുണ്ടെങ്കിൽ അവ രേഖപ്പെട്ട ത്തി സ്വീകരിക്കുന്നതിനു് നടപടി എടുക്കാവുന്നതാണു്. അല്ലാത്തപക്ഷം വരുന്ന ക്ഷേമനിധി ബോർഡിന്റെ വീഴ്ചകൾ നിയമപരമായി നേരിടുന്നതിനും ബോർഡ് ഓഫീസുകൾക്ക് മുൻപിൽ ശക്തമായ സമരത്തിന്റെ നേരുതം കൊടുക്കേണ്ടി വരുമെന്നും ഭാരവാഹികൾ അറിയിച്ചു
കേരളാ സ്റ്റേറ്റ് ടെയ് ലേഴ്സ് അസോസിയേഷൻ (എൻ )
സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ, ജില്ലാ പ്രസിഡന്റ് . കെ. ആർ. സുരേന്ദ്രൻ, സി.എ. ഔസേഫ് എന്നിവ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. .
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....