കൽപ്പറ്റ: മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും വയനാട് ജില്ലാ കോടതി റിമാൻഡ് ചെയ്തു. ഇരുവരെയും നാളെ വീണ്ടും ജില്ലാ കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കും. വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിനായി നാളെ കസ്റ്റഡി അപേക്ഷ നൽകും. നവംബർ ഏഴിന് പേര്യ ചപ്പാരത്ത് പോലീസ് പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും എട്ടിന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. റിമാൻഡിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കണ്ണൂർ ജയിലിലേക്ക് കൊണ്ടു പോയി. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിനായി കോടതിയിൽ അപേക്ഷ നൽകും . മറ്റ് ജില്ലകളിൽ ഇവർക്കെതിരെ കേസുകൾ ഉള്ളത് പോലീസ് പരിശോധിച്ചു വരികയാണന്നും വിശദമായ അന്വേഷണത്തിന് ശേഷം അനന്തര നടപടികൾ ഉണ്ടാവുമെന്നും ജില്ലാ ഗവ. പ്ലീഡർ ആൻറ് പബ്ലിക് പ്രോസിക്യൂട്ടർ എം. കെ .ജയപ്രമോദ് പറഞ്ഞു. ജില്ലാ ജഡ്ജ് എസ്. നസീറയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. . പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ ആൻറ് പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ജയപ്രമോദും പ്രതികൾക്കുവേണ്ടി അഡ്വ. വി.ജി. ലൈജുവും ഹാജരായി.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....